ചന്ദനകൊള്ളയ്ക്ക് വഴിയൊരുക്കി സര്‍ക്കാര്‍ സംവിധാനങ്ങള്‍; വന്‍ കൊള്ള നടന്നിട്ടും കണ്ണടച്ച് വനം-റവന്യൂ വകുപ്പുകള്‍

റവന്യു ഭൂമിയിലെ ചന്ദനകൊള്ളയ്ക്ക് വഴിയൊരുക്കി സര്‍ക്കാര്‍ സംവിധാനങ്ങള്‍. തിരുവനന്തപുരം- കൊല്ലം അതിര്‍ത്തിയായ നിലമേല്‍ വേയ്ക്കല്‍ പാറക്കുന്നിലെ ചന്ദനമരങ്ങള്‍ കണക്കെടുത്ത് രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. ചന്ദനമരം മുറിച്ചുവെന്ന് 2019 ല്‍ കണ്ടെത്തിയിട്ടും അവശേഷിക്കുന്ന മരങ്ങള്‍ സംരക്ഷിക്കുന്നതില്‍ അനാസ്ഥ തുടരുകയാണ്.
2019 ല്‍ റവന്യു ഭൂമിയില്‍ നിന്ന് മുറിച്ചു കടത്തിയത് അഞ്ചിലധികം ചന്ദന മരങ്ങളാണ്. അഞ്ചല്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ അന്ന് പരിശോധന നടത്തിയിരുന്നു. മരങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് തറ നിരപ്പില്‍ നിന്ന് മുറിച്ചു മാറ്റിയാണ് കടത്തിയത്. ഇത് ചന്ദനകൊള്ളയാണെന്ന് പകല്‍ പോലെ വ്യക്തം.
അതേസമയം പൊലീസ് കേസെടുത്ത് അന്വേഷിച്ചിട്ടും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. അന്ന് നിരീക്ഷണം ശക്തമാക്കുമെന്ന് പറഞ്ഞ പൊലീസിനെയും വനം വകുപ്പിനെയും പിന്നീട് ആ വഴി കണ്ടതുമില്ല. ചന്ദനകൊള്ളയ്ക്കുള്ള ശ്രമം ഇപ്പോഴും തുടരുന്നുവെന്ന് സമീപത്ത് പട്ടയ ഭൂമിയില്‍ താമസിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു .
Read Also: സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിന്നും വീണ്ടും ചന്ദന മരങ്ങൾ മുറിച്ച് കടത്തി
രാജകീയ വൃക്ഷങ്ങള്‍ കണക്കെടുത്തു രജിസ്റ്ററില്‍ സൂക്ഷിക്കുന്നതാണ് സാധാരണ നടപടി. പ്രത്യേകിച്ച് മുന്‍പ് കൊള്ള നടന്നിടത്തു നിരീക്ഷണം ശക്തമാക്കുകയും വേണം. എന്നാല്‍ ഇവിടെ ഇതൊന്നുമില്ല.വനം വകുപ്പിനോട് ചോദിച്ചാല്‍ വ്യക്തമായ മറുപടിയുമില്ല. റവന്യൂഭൂമിയെന്ന് വനം വകുപ്പ് പറയുമ്പോള്‍ പാറ പുറമ്പോക്കെന്നാണ് റവന്യൂ വകുപ്പിന് പറയാനുള്ളത്.
Story Highlights: Government did not take any action in sandalwood theft
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here