Advertisement

സർക്കാർ ലോകായുക്തയെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു, ഗവർണർക്ക് നീതി ഇല്ലെങ്കിൽ ഏത് പൗരനാണ് നിതി ലഭിക്കുക; കെ സുരേന്ദ്രൻ

August 24, 2022
Google News 1 minute Read

കേരള സർക്കാർ ലോകായുക്തയുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്നെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ നീക്കം ജനാധിപത്യത്തിന് ഭീഷണി. നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് ലോകായുക്ത നിയമഭേതഗതി. പ്രളയ ഫണ്ട് തട്ടിപ്പിൽ അന്വേഷണം മുന്നിൽ കണ്ടാണ് സർക്കാരിന്റെ നടപടി.കേരളത്തിൽ ഈ നീക്കം വില പോകില്ല.ചട്ടങ്ങൾ ലംഘിച്ചാണ് സർവകലാശാല നിയമനങ്ങൾ
ഇത് കണ്ടെത്തിയതോടെയാണ് ഗവർണർക്കെതിരെ ആക്രോശിക്കുന്നത്. കണ്ണൂർ വിസിക്കെതിരെ അന്വേഷണമില്ലാത്ത നടപടി മര്യാദകേടാണെന്നും അദ്ദേഹം വ്യക്തമാക്കി

ഗവർണർക്ക് നീതി ഇല്ല എങ്കിൽ ഏത് പൗരനാണ് നിതി ലഭിക്കുക. ഗവർണറെ വകവരുത്താൻ നീക്കമുണ്ടായി.എന്നിട്ടും സർക്കാർ അന്വേഷണമില്ല. ഭയമില്ലെങ്കിൽ എന്തുകൊണ്ടാണ് അന്വേഷിക്കാത്തത്. ഗവർണർക്കെതിരെ ആക്ഷേപവുമായി സിപിഐഎം ഇറങ്ങിയിട്ടുണ്ട്. അദ്ദേഹം ഉന്നയിച്ച കാര്യങ്ങളിൽ മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: രാഷ്ട്രീയ പ്രേരിതമായ ഗവർണറുടെ ആരോപണം അംഗീകരിക്കാൻ കഴിയില്ല; വിസിക്ക് പിന്തുണയുമായി അക്കാദമിക രംഗത്തെ പ്രമുഖർ

കെ ടി ജലീലിന്‍റെ രാജ്യ വിരുദ്ധ പരാമർശത്തിൽ സർക്കാർ നടപടി എടുത്തില്ല.കോടതി ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യാനോ കേസെടുക്കാനോ തയാറാവുന്നില്ല.ജലീലിനെതിരെ സമരം ശക്തിപ്പെടുത്തേമ്ടിവരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.വിഴിഞ്ഞത്തെ ആളുകളുടെ ആവശ്യം നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Highlights: K Surendran Aganist Kerala Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here