Advertisement

എല്ലാ കളിക്കാരും ഫോണിലായിരുന്നു…; പക്ഷേ മുഹമ്മദ് റിസ്വാന്‍ മാത്രം ഖുര്‍ ആനില്‍; വിഡിയോ വൈറല്‍

August 24, 2022
Google News 4 minutes Read
mohammad rizwan reading quran video viral

ഹേറ്റേഴ്‌സില്ലാത്ത അപൂര്‍വം കളിക്കാരിലൊരാളാണ് പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍. വലിയ ആരാധക സ്‌നേഹം റിസ്വാന്റെ കൂടെ എപ്പോഴുമുണ്ട്. ഇപ്പോള്‍ മുഹമ്മദ് റിസ്വാനെ കുറിച്ചുള്ള പുതിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.(mohammad rizwan reading quran video viral )

ബസിലിരുന്ന ഖുര്‍ ആന്‍ വായിക്കുന്ന റിസ്വാന്റെ വിഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ടീമും ട്വിറ്ററില്‍ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ദ ട്രാവല്‍ ഡയറി ഓഫ് പാകിസ്താന്‍ ക്രിക്കറ്റ് ടീം എന്ന ക്യാപ്ഷനോടുകൂടിയാണ് പാക് ക്രിക്കറ്റ് ടീം വിഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ആംസ്റ്റെര്‍ഡാമില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്കിടെയാണ് മുഹമ്മദ് റിസ്വാന്‍ ആരാധകരുടെ ഹൃദയം ഒരിക്കല്‍ കൂടി കീഴടക്കിയ സംഭവമുണ്ടായത്. നെതര്‍ലന്റ് പര്യടനത്തിന് ശേഷം ഏഷ്യാ കപ്പിന് വേണ്ടിയായികരുന്നു ദുബായിലേക്കുള്ള യാത്ര.

Read Also: എഐഎഫ്എഫ് തെരഞ്ഞെടുപ്പ് സെപ്തംബർ രണ്ടിന്

ഹോട്ടലിന് പുറത്ത് നിന്ന് ബസില്‍ കയറിയ വേളയിലാണ് മറ്റ് താരങ്ങളെല്ലാം ഫോണില്‍ സമയം ചിലവഴിച്ചപ്പോള്‍ റിസ്വാന്‍ മാത്രം ഖുര്‍ ആന്‍ വായിച്ചത്. മറ്റ് ടീമംഗങ്ങളില്‍ നിന്ന് അകന്നുമാറിയിരിക്കുന്ന റിസ്വാന്റെ ചിത്രങ്ങള്‍ ലക്ഷക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

Story Highlights: mohammad rizwan reading quran video viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here