Advertisement

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല

August 24, 2022
Google News 3 minutes Read

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി ചെയര്‍മാനായാണ് രമേശ് ചെന്നിത്തലയെ എഐസിസി നിയമിച്ചത്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായിട്ടാണ് പുതിയ സമിതി.(ramesh chennithala to be a part of gujarat election)

രമേശ് ചെന്നിത്തല, അഡ്വ ശിവാജി റാവു മോഗെ, ജയ് കിഷന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മൂന്നംഗ സമിതിയിലുള്ളത്.മുന്‍പ് ദേശീയ തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ച ചെന്നിത്തലയെ ദേശീയ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി കോണ്‍ഗ്രസ് പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനു ദീപാദാസ് മുന്‍ഷി ചെയര്‍പേഴ്‌സണായ സമിതിയെയാണ് നിയമിച്ചിരിക്കുന്നത്.

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

2022 ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. ഭരണം നിലനിര്‍ത്താന്‍ ബിജെപിയുടെ ശ്രമങ്ങള്‍ തുടരവെ ഗുജറാത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിരുന്നു. അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കാന്‍ ഉദേശിക്കുന്ന കാര്യങ്ങള്‍ പ്രചരണത്തിനിടെ കെജ്രിവാള്‍ പറഞ്ഞിരുന്നു.

Story Highlights: ramesh chennithala to be a part of gujarat election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here