Advertisement

ഗവര്‍ണര്‍ ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുന്നു; സിപിഐ

August 25, 2022
Google News 1 minute Read

ഗവര്‍ണര്‍ക്കെതിരെ സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രമേയം. ഭരണഘടന മൂല്യങ്ങളേയും ഫെഡറൽ തത്ത്വങ്ങളേയും അംഗീകരിച്ച് പ്രവർത്തിക്കാൻ ഗവർണർ തയാറാകണമെന്ന് പ്രമേയത്തിൽ പറയുന്നു. ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. പ്രതിപക്ഷ ഭരണമുള്ള സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ഈ ഉപചാപങ്ങളുടെ ചട്ടുകമാവുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടില്ലെന്ന് പറയുന്നത് കേരള ജനതയെ അപമാനിക്കലാണ്. ഗവര്‍ണര്‍ പദവി അനാവശ്യമെന്ന് ബോധ്യപ്പെടുത്തുന്ന വിധമാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടെന്നും സിപിഐ ആരോപിച്ചു.

അതേസമയം കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറിനെ പുനർനിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ടാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻെ പുനർനിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ.

Read Also: ‘ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാം’, കണ്ണൂർ വിസിയുടെ പുനർനിയമനം മുഖ്യമന്ത്രി അപേക്ഷിച്ചത് കൊണ്ട്: ഗവര്‍ണര്‍

നിയമസഭ ബില്ലുകൾ പാസാക്കിലായലും ഭരണഘടനാപരമായ പരിശോധന ഇല്ലാതെ ഒപ്പിടില്ലെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാം. എന്നാല്‍ ഭരണഘടനാപരമായ പരിശോധന നടത്തുമെന്നാണ് ഗവര്‍ണറുടെ വിശദീകരണം. കണ്ണൂർ വിസിക്ക് പുനർനിയമനം നൽകിയത് മുഖ്യമന്ത്രി അപേക്ഷിച്ചത് കൊണ്ടാണെന്നും ഗവർണര്‍ വിശദീകരിച്ചു.

Story Highlights: CPI Against Arif Mohammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here