Advertisement

‘ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാം’, കണ്ണൂർ വിസിയുടെ പുനർനിയമനം മുഖ്യമന്ത്രി അപേക്ഷിച്ചത് കൊണ്ട്: ഗവര്‍ണര്‍

August 25, 2022
Google News 2 minutes Read

കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറിനെ പുനർനിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ടാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻെ പുനർനിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ.

നിയമസഭ ബില്ലുകൾ പാസാക്കിലായലും ഭരണഘടനാപരമായ പരിശോധന ഇല്ലാതെ ഒപ്പിടില്ലെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാം. എന്നാല്‍ ഭരണഘടനാപരമായ പരിശോധന നടത്തുമെന്നാണ് ഗവര്‍ണറുടെ വിശദീകരണം. കണ്ണൂർ വിസിക്ക് പുനർനിയമനം നൽകിയത് മുഖ്യമന്ത്രി അപേക്ഷിച്ചത് കൊണ്ടാണെന്നും ഗവർണര്‍ വിശദീകരിച്ചു.

Read Also: ‘ഒരു ഗവർണർ ഉപയോഗിക്കേണ്ട പദമാണോ അത്?’; കണ്ണൂർ സർവകലാശാല വിസിക്കെതിരായ പരാമർശങ്ങളിൽ പ്രതികരിച്ച് ഇപി ജയരാജൻ

അതേസമയം നിയമസഭ ബില്ലുകൾ പാസാക്കിയലും ഭരണഘടനാപരമായ പരിശോധന ഇല്ലാതെ ഒപ്പിടില്ലെന്ന് ഗവർണര്‍ വ്യക്തമാക്കി. ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാം. എന്നാല്‍ ഭരണഘടനാപരമായ പരിശോധന നടത്തുമെന്ന് ഗവര്‍ണർ വ്യക്തമാക്കി.ബില്ലുകൾ തന്റെ മുന്നിൽ എത്തുമ്പോൾ പരിശോധിക്കും. എന്ത് ബില്ല് പാസാക്കിയാലും രാഷ്ട്രീയ നിയമനം അംഗീകരിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. സർവകലാശാല ഭേദഗതി ബില്ലിൽ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണർ പറഞ്ഞു. സർവകലാശാലകളുടെ സ്വതന്ത്ര അധികാരം തകർക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Story Highlights: Arif Mohammad Khan said government can pass any bill but he will check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here