Advertisement

‘ഒരു ഗവർണർ ഉപയോഗിക്കേണ്ട പദമാണോ അത്?’; കണ്ണൂർ സർവകലാശാല വിസിക്കെതിരായ പരാമർശങ്ങളിൽ പ്രതികരിച്ച് ഇപി ജയരാജൻ

August 25, 2022
Google News 2 minutes Read
jayarajan arif mohammad khan

കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. ഗോപിനാഥ് രവീന്ദ്രനെതിരായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പരാമർശങ്ങൾക്കെതിരെ ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. നമ്മുടെ സാമൂഹ്യ രംഗത്ത് നമ്മുടെ സംസ്കാരം തള്ളിക്കളഞ്ഞ, അവമതിപ്പോടെ കാണുന്ന പദങ്ങൾ ഗവർണറെപ്പോലുള്ള സ്ഥാനത്തിരിക്കുന്നയാള് ഉപയോഗിക്കാൻ പാടില്ലാത്തതാണ് എന്ന് ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. (jayarajan arif mohammad khan)

“എത്ര ഉപയോഗിക്കാൻ പാടില്ലാത്ത പദമാണ് ഉപയോഗിച്ചത്? ഒരു ഗവർണർ അത്തരത്തിലുള്ള പദം ഉപയോഗിക്കാമോ? അദ്ദേഹം ഉപയോഗിച്ച പദം തെരുവുഗൂണ്ട എന്നാണ്. ഒരു ഗവർണർ ഉപയോഗിക്കേണ്ട പദമാണോ അത്? കണ്ണൂർ വിസിയെക്കുറിച്ച് അദ്ദേഹം ഉപയോഗിച്ചത് ഇതുപോലെ മ്ലേച്ഛമായ പദങ്ങളാണ്. അദ്ദേഹം മനസ്സിലാക്കേണ്ടത്, ഇത് ഗവർണർ എന്ന പദവിക്ക് ഏറ്റവും കളങ്കമാണ്. അദ്ദേഹത്തിന് എന്തോ സംഭവിച്ചിരിക്കുകയാണ്. നല്ല ഗൗരവത്തിൽ അദ്ദേഹം ഈ കാര്യങ്ങളെ കുറിച്ച് ആലോചിക്കണം. ഒരിക്കലും ഒരു ഗവർണറിൽ നിന്ന് മാത്രമല്ല, സാധാരണക്കാർ ഉപയോഗിക്കേണ്ട പദമാണോ അത്? നമ്മുടെ സാമൂഹ്യ രംഗത്ത് നമ്മുടെ സംസ്കാരം തള്ളിക്കളഞ്ഞ, അവമതിപ്പോടെ കാണുന്ന പദങ്ങൾ ഗവർണറെപ്പോലുള്ള സ്ഥാനത്തിരിക്കുന്നയാള് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. അദ്ദേഹം പറ്റിയ തെറ്റ് പരിശോധിച്ചുകൊണ്ട് നിലപാട് തിരുത്തണം. ഞങ്ങൾ കേരളത്തിൻ്റെ സമഗ്രമായ വികസനം, അഭിവൃദ്ധി, ജനക്ഷേമം.. കേരളം ഇന്ത്യയിലെ ശ്രദ്ധേയമായ നാടാക്കിമാറ്റി ഇടതുപക്ഷ മുന്നണി പരിശ്രമിക്കുന്നത്.”- ഇപി ജയരാജൻ പറഞ്ഞു.

Read Also: സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നു; കണ്ണൂര്‍ വിസിക്കെതിരായ നടപടിയില്‍ തീരുമാനം ഇന്ന്

സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ കണ്ണൂര്‍ വിസിക്കെതിരായ നടപടിയില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. തിരിച്ചെത്തിയാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല പ്രമേയത്തിലും ചരിത്ര കോണ്‍ഗ്രസ് ആക്രമണ ആരോപണത്തിലും ഗവര്‍ണറുടെ തുടര്‍നീക്കങ്ങള്‍ പ്രതീക്ഷിക്കാം.

സ്വരച്ചേര്‍ച്ചയില്ലായ്മയില്‍ തുടങ്ങി തുറന്ന പോരിലേക്ക് നീങ്ങിയ സര്‍ക്കാര്‍ – ഗവര്‍ണര്‍ തമ്മിലടിയില്‍ രാജ്ഭവന്‍ നീക്കങ്ങള്‍ എന്തെന്നാണ് ഇനി അറിയേണ്ടത്. കണ്ണൂര്‍ വിസിക്കെതിരായ നടപടി, തനിക്കെതിരെ പ്രമേയം പാസാക്കിയ കേരള സര്‍വ്വകലാശാല നടപടിയില്‍ വിശദീകരണം തേടല്‍, ചരിത്ര കോണ്‍ഗ്രസ് ആക്രമണ ആരോപണത്തിലെ തുടര്‍ നടപടി അങ്ങനെ വിഷയങ്ങള്‍ ധാരാളമുണ്ട്.

കണ്ണൂര്‍ വിസിക്കെതിരെ കേരളത്തില്‍ തിരിച്ചെത്തിയാലുടന്‍ നടപടിയെന്ന് ഗവര്‍ണര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. വിശദീകരണം തേടിയ ശേഷം കടുത്ത നടപടികളിലേക്ക് കടക്കാനാണ് സാധ്യത. പ്രമേയാവതരണ വിഷയത്തില്‍ കേരള വിസിക്കും നോട്ടീസയക്കാന്‍ സാധ്യതയുണ്ട്.

Story Highlights: ep jayarajan against governor arif mohammad khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here