സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നു; കണ്ണൂര്‍ വിസിക്കെതിരായ നടപടിയില്‍ തീരുമാനം ഇന്ന്

സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ കണ്ണൂര്‍ വിസിക്കെതിരായ നടപടിയില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. തിരിച്ചെത്തിയാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല പ്രമേയത്തിലും ചരിത്ര കോണ്‍ഗ്രസ് ആക്രമണ ആരോപണത്തിലും ഗവര്‍ണറുടെ തുടര്‍നീക്കങ്ങള്‍ പ്രതീക്ഷിക്കാം.
സ്വരച്ചേര്‍ച്ചയില്ലായ്മയില്‍ തുടങ്ങി തുറന്ന പോരിലേക്ക് നീങ്ങിയ സര്‍ക്കാര്‍ – ഗവര്‍ണര്‍ തമ്മിലടിയില്‍ രാജ്ഭവന്‍ നീക്കങ്ങള്‍ എന്തെന്നാണ് ഇനി അറിയേണ്ടത്. കണ്ണൂര്‍ വിസിക്കെതിരായ നടപടി, തനിക്കെതിരെ പ്രമേയം പാസാക്കിയ കേരള സര്‍വ്വകലാശാല നടപടിയില്‍ വിശദീകരണം തേടല്‍,
ചരിത്ര കോണ്‍ഗ്രസ് ആക്രമണ ആരോപണത്തിലെ തുടര്‍ നടപടി അങ്ങനെ വിഷയങ്ങള്‍ ധാരാളമുണ്ട്.
കണ്ണൂര്‍ വിസിക്കെതിരെ കേരളത്തില്‍ തിരിച്ചെത്തിയാലുടന്‍ നടപടിയെന്ന് ഗവര്‍ണര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. വിശദീകരണം തേടിയ ശേഷം കടുത്ത നടപടികളിലേക്ക് കടക്കാനാണ് സാധ്യത. പ്രമേയാവതരണ വിഷയത്തില്‍ കേരള വിസിക്കും നോട്ടീസയക്കാന്‍ സാധ്യതയുണ്ട്.
Read Also: പ്രതീക്ഷിച്ച സ്ഥാനങ്ങൾ ലഭിക്കാതെ പോയതിന്റെ നിരാശയാണ് ഗവർണർക്ക്; വി.പി സാനു
അതേസമയം മൂന്ന് വര്‍ഷം മുന്‍പ് നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ആക്രമണം നടന്നെന്ന ആരോപണം ഗവര്‍ണര്‍ തുര്‍ച്ചയായി ഉന്നയിക്കുന്നുണ്ട്. നിലവിലെ വിവാദങ്ങള്‍ക്കിടെ കവര്‍ഫയര്‍ എന്ന നിലയില്‍ വിഷയം ഗവര്‍ണര്‍ ഉപയോഗപ്പെടുത്തുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ കേസെടുത്തില്ലെന്ന ആക്ഷേപം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഉദ്ദേശിച്ച് തന്നെയാണ്. പോര് മുറുകുക തന്നെയാണ്.
Story Highlights: governor’s decision in action against Kannur VC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here