മരണത്തിന് പിന്നിലെ ചുരുളഴിക്കണം; ഡെൻസിയുടെ കല്ലറ തുറന്ന് ഇന്ന് റീപോസ്റ്റുമോർട്ടം നടത്തും

അബുദാബിയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി വാളിയേങ്കൽ ഡെൻസിയുടെ കല്ലറ തുറന്ന് ഇന്ന് റീപോസ്റ്റുമോർട്ടം നടത്തും. സെൻറ് ജോസഫ് പള്ളിയിലാണ് സംസ്‌കാരം നടന്നത്. ഇരിങ്ങാലക്കുട ആർഡിഒയുടെ അനുമതിയോടെയാണ് റീ പോസ്റ്റുമോർട്ടം. ( densy repostmortem today )
കോഴിക്കോട് സ്വദേശി ഹാരിസിൻറെ അബുദാബിയിലെ സ്ഥാപനത്തിലായിരുന്നു ഡെൻസിക്ക് ജോലി. 2020 മാർച്ച് അഞ്ചിനാണ് ഹാരിസിനെയും ഡെൻസിയെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി
നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷറഫാണ് കൊലയുടെ സൂത്രധാരൻ എന്ന് കൂട്ടുപ്രതികളുടെ മൊഴിയോടെയാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഷൈബിൻ അഷറഫ് ഹാരിസിൻറെ ബിസിനസ് പങ്കാളിയായിരുന്നു. ഈ കേസ് അന്വേഷിക്കുന്ന നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ
അപേക്ഷ പ്രകാരമാണ് റീ പോസ്റ്റുമോർട്ടം.
Story Highlights: densy repostmortem today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here