പാലക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഡിവൈഎഫ്‌ഐ-എസ്ഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട് മീനാക്ഷിപുരത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും,എസ്എഫ്ഐ പ്രവർത്തകനും അറസ്റ്റിൽ. വിളയോടി പാറക്കളം സ്വദേശികളായ അജീഷ്, അജയ്ഘോഷ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു. ( dyfi sfi workers booked in pocso case )
പാറക്കളത്തെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും സിപിഎം പ്രവർത്തകനുമായ അജീഷ്, എസ്എഫ്ഐ പ്രവർത്തകനായ സഹോദരൻ അജയഘോഷ് എന്നിവരെയാണ് മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതികൾ കഴിഞ്ഞ ഒരു വർഷക്കാലമായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു.സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടയാണ് പെൺകുട്ടി സംഭവം പുറത്തു പറഞ്ഞത്.
തുടർന്ന് മീനാക്ഷിപുരം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ എസ്എഫ്ഐ പ്രവർത്തകൻ അജയ് ഘോഷ് പോലീസിനെ വെട്ടിച്ച് മതിൽ ചാടി സമീപത്തെ ട്രാൻസ്ഫോമറിൽ പിടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കൈക്ക് പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിച്ച ശേഷം ജയിലിലേക്ക് മാറ്റി.
Story Highlights: dyfi sfi workers booked in pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here