സംസ്‌കാര ചടങ്ങിനിടെ കണ്ണ് തുറന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് വയസുകാരിക്ക് വീണ്ടും മരണം

മരിച്ചെന്ന് കരുതിയ മൂന്ന് വയസുകാരിയ്ക്ക് സംസ്കാരച്ചടങ്ങുകൾക്കിടയിൽ ജീവൻ തിരിച്ചുകിട്ടി. മണിക്കൂറുകൾക്ക് ശേഷം വീണ്ടും മരണം സംഭവിച്ചു. മെക്സിക്കോയിലെ വില്ല ഡി റാമോസിലാണ് സംഭവം നടക്കുന്നത്. ഓഗസ്റ്റ് പതിനേഴിനാണ് കാമില റൊക്‌സാന മാര്‍ട്ടിനെസ് മെന്‍ഡോസ എന്ന കുട്ടി മരണപ്പെട്ടെന്ന് ഡോക്ടർമാർ വിധിയെഴുതിയത്. പനി ,ഛര്‍ദ്ദി, വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതായിരുന്നു കാമിലയെ. ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ചയാണ് സംഭവിച്ചതെന്ന് പെണ്‍കുട്ടിയുടെ മാതാവ് മേരി ജെയ്ന്‍ മെന്‍ഡോസ ആരോപിച്ചു.
കുറച്ചുകൂടി സൗകര്യമുള്ള ആശുപത്രിയിലേക്ക് പെൺകുട്ടിയെ മാറ്റാൻ ആദ്യം പരിശോധിച്ച ശിശുരോഗ വിദഗ്ദ്ധന്‍ നിര്‍ദേശിച്ചിരുന്നു. ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് പാരസെറ്റാമോളും ആവശ്യമായ ചികിത്സയും നല്‍കി. എന്നാല്‍ കാമിലയുടെ ആരോഗ്യനില വഷളായി കൊണ്ടേയിരുന്നു. മറ്റൊരു ഡോക്ടറെ കണ്ടപ്പോഴാണ് മരുന്ന് മാറ്റിനൽകുകയും ധാരാളം വെള്ളവും പഴങ്ങളും നല്കാൻ നിർദ്ദേശിക്കുകയും ചെയ്തത്. പക്ഷെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയും ഉണ്ടായില്ല. തുടര്‍ന്ന് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.
ഏറെനേരമെടുത്താണ് കുട്ടിയ്ക്ക് ആശുപത്രി അധികൃതർ ഓക്സിജൻ നൽകിയതെന്ന് അമ്മ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് അൽപനേരം കഴിഞ്ഞ് നിര്‍ജലീകരണത്തെ തുടർന്ന് കുഞ്ഞ് മരിച്ചതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി സംസ്കാര ചടങ്ങുകൾ നടത്തുന്നതിനിടെയാണ് കാമിലയെ കിടത്തിയ ഗ്ലാസ് പാനലിന് മുകളില്‍ നീരാവി വരുന്നത് അമ്മയുടെ ശ്രദ്ധയില്‍പെട്ടത്. കുഞ്ഞിന്റെ മരണം ഉൾക്കൊള്ളാനാകാത്തതുകൊണ്ട് തോന്നുന്നതാണെന്ന് പറഞ്ഞ് എല്ലാവരും ഇത് അവഗണിക്കുകയായിരുന്നു. എന്നാൽ കാമില കണ്ണുതുറക്കുന്നത് മുത്തശ്ശിയും കണ്ടു. നാഡീ മിടിപ്പ് ഉണ്ടായിരുന്ന കാമിലയെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Highlights: Girl, 3, declared ‘dead,’ wakes up at her funeral then dies again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here