Advertisement

ഇ-പോസ് സെര്‍വര്‍ തകരാര്‍; ഭക്ഷ്യ കിറ്റ് വിതരണം മുടങ്ങി

August 25, 2022
Google News 2 minutes Read
ration shop epos machine down

ഇ-പോസ് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകളുടെപ്രവര്‍ത്തനം നിലച്ചു. ഇതോടെ ഭക്ഷ്യക്കിറ്റ് റേഷന്‍ വിതരണം മുടങ്ങി. തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇ-പോസ് മെഷീന്റെ സര്‍വര്‍ മുന്‍പും ഇത്തരത്തില്‍ തകരാറിലായിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച സമയക്രമം അനുസരിച്ച് 25, 26, 27 തീയതികളില്‍ പിങ്ക് റേഷന്‍ കാര്‍ഡുള്ളവര്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. കാര്‍ഡുടമകള്‍ ഒരുമിച്ച് റേഷന്‍ കടകളിലേക്ക് എത്തുന്നതോടെയാണ് സെര്‍വര്‍ തകരാറിലാകുന്നത്.

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

നിലവില്‍ ഇ പോസ് മെഷീനില്‍ വിരലടയാളം പതിപ്പിച്ച് കിറ്റ് വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. പകരം മൊബൈലുമായി എത്തുന്നവര്‍ക്ക് ഒടിപി നല്‍കിയാണ് കിറ്റ് വിതരണം പലയിടത്തും നടക്കുന്നത്.

Story Highlights: ration shop epos machine down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here