യുഎഇയിൽ ആകാശത്ത് സുഹൈൽ നക്ഷത്രമുദിച്ചു; ഇത് മരുഭൂമിയിലെ തണുപ്പിന്റെ സൂചന

അമ്പത് ഡിഗ്രിവരെ ഉയർന്ന കനത്ത ചൂടുകാലത്തിന് വിട പറയാനൊരുങ്ങുകയാണ് യുഎഇ. ഇതിന്റെ സൂചനയെന്നോണം ആകാശത്ത് സുഹൈൽ നക്ഷത്രമുദിച്ചു. അറബ് നാടുകളിൽ വേനലിന്റെ അവസാനവും മരുഭൂമിയിലെ തണുപ്പിന്റെ സൂചനയുമായാണ് സുഹൈൽനക്ഷത്രത്തെ കാണുന്നത്. ( Suhail star sighting in UAE ).
സുഹൈലിന്റെ ഉദയത്തോടെ ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യം കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. അടുത്ത രണ്ടു മാസത്തെ സമശീതോഷ്ണമായ കാലാവസ്ഥക്കു ശേഷം നവംബറോടെ രാജ്യത്തു തണുപ്പനുഭവപ്പെട്ടു തുടങ്ങുമെന്നു കാലാവസ്ഥാ വിദഗ്ദർ അഭിപ്രായപ്പെട്ടു.
Read Also: യുഎഇ ക്രിക്കറ്റ് ടീമിനെ മലയാളി നയിക്കും; ചരിത്രത്തില്‍ ആദ്യം
ആദ്യകാലങ്ങളിൽ യു.എ.ഇ. നിവാസികൾ മത്സ്യബന്ധനം, കൃഷി, മുത്ത് ശേഖരണം എന്നിവ ആരംഭിക്കുന്നത് സുഹൈൽ നക്ഷത്രത്തിന്റെ വരവിനെ അടിസ്ഥാനമാക്കിയായിരുന്നു.അറേബ്യൻ ഉപദ്വീപിൽ ശൈത്യകാലത്തിന്റെ അവസാനം വരെ ഇത് കാണാൻ കഴിയും.
Story Highlights: Suhail star sighting in UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here