Advertisement

തലശേരിയിലെ ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് നഗരസഭയുടെ പൂട്ട്; ദമ്പതികൾ നാടുവിട്ടു

August 25, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തലശേരിയിലെ ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് നഗരസഭയുടെ പൂട്ട്.
സംരംഭക ദമ്പതികൾ നാടുവിട്ടു. നഗരസഭക്കെതിരെ കത്തെഴുതി വെച്ചാണ് ദമ്പതികൾ നാടുവിട്ടത്. എഴുത്തുകാരൻ കെ തായാട്ടിന്റെ മകൻ രാജ് കബീർ ഭാര്യ ശ്രീദിവ്യ എന്നിവരെയാണ് കാണാതായത്. തലശേരി വ്യവസായ പാർക്കിലെ ഫർണിച്ചർ നിർമ്മാണ യൂണിറ്റാണ് പൂട്ടിച്ചത്. നഗരസഭയിൽ നിന്ന് നേരിട്ടത് കടുത്ത പീഡനമെന്ന് സഹോദരൻ രാജേന്ദ്രൻ തായാട്ട് പറഞ്ഞു.

മുൻസിപ്പൽ അധികൃതരുടെ നിരന്തമായ പീഡനങ്ങളും പിഴയും നിമിത്തം
കഴിഞ്ഞ ഒരു മാസത്തിലേറെ യായി അധികൃതർ സീൽ ചെയ്ത നടപടി പ്രകാരം ഞങ്ങളുടെ കണ്ടിക്കൽ വ്യവസായ എസ്റ്റേറ്റിലെ സ്ഥാപനവും പത്ത് തൊഴിലാളികളും ഞങ്ങളും ഒരു വരുമാനവമില്ലാതെ തെരുവിലായിരിക്കയാണ്. നിരവധി തവണ ചെയർമാനേയും വൈസ് ചെയർമാനേയും കണ്ട് ദയക്ക് വേണ്ടി അപേക്ഷിച്ചെങ്കിലും യാതൊരു ദയയും അവർ നല്കിയില്ലെന്ന് മാത്രമല്ല ലൈസൻസ് റദ്ദ് ചെയ്ത് സ്ഥാപനം സ്ഥിരമായി അടച്ചിടുന്നലിലേക്ക് കാര്യങ്ങൾ മാറുകയായിരുന്നുവെന്ന് കത്തിൽ പറയുന്നു.

എല്ലാവർക്കും നീതി കിട്ടുമെന്നു ഉറച്ച് വിശ്വസിക്കുണ ഞങ്ങൾക്ക് ബഹുമാനപ്പെട്ട ഹൈക്കോടതി നീതി നൽകി. 19 -08-2022 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ ലൈസൻസ് റദ്ദാക്കിയത് സ്റ്റേ നൽകി. തുറന്ന് പ്രവർത്തിക്കാനും അധിക്യതരോട് തുറന്ന് കൊടുക്കാനും ഉത്തരവിറക്കി, തുകയായി ഒരു 41600/- രൂപ നഗരസഭയിൽ നൽകി.ഈ ഉത്തരവ് ഒന്നും നഗരസഭ പരിഗണിച്ചില്ലെന്ന് മാത്രമല്ല ബഹുമാനപ്പെട്ട ഹൈക്കോടതി വിധിയെ പരിഹസിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് ചില അധികൃതരുടെ അടുത്ത് നിന്ന് ഉണ്ടായതെന്നും കത്തിൽ വ്യക്തമാക്കുന്നു.

ഈ സമയം വരെ നഗരസഭ ഉത്തരവ് തന്നില്ലെന്ന് മാത്രമല്ല വീണ്ടും പല കാരണങ്ങൾ പറഞ്ഞ് നിങ്ങളെ പൂട്ടിക്കാനും ഞങ്ങൾക്ക് കഴിയും എന്ന് ഒരു താക്കീതും തന്നു. ഭീഷണിയും പകപോക്കലും തുടരുന്നതിനാൽ ഞങ്ങൾ ആകെ ഭയന്നിരിക്കയാണ്. ചെയർമാനും വൈസ് ചെയർമാനും റവന്യു സുപ്രണ്ടും ക്ലാർക്കും ഞങ്ങൾ കോടതിയിൽ പോയി ഉത്തരവ് വാങ്ങിച്ചതിത് ഭീഷണി സ്വരത്തിൽ മറുപടി പറയുകയാണുണ്ടായത് . ഞങ്ങളാകെ ഭയന്നിരിക്കയാണ് 18 വർഷമായി നന്നായി നടന്ന ഞങ്ങളുടെ ബിസിനസ് തകർന്നിരിക്കയാണ് തകർത്തിരിക്കയാണ്. ഒരു രക്ഷയുമില്ല വ്യവസായത്തിന്, മക്കളുടെ കാര്യം അവർ തന്നെ നോക്കട്ടെ
അധികൃതരുടെ ക്രൂരമായ നടപടി ഇനി നമുക്ക് തങ്ങാനാവില്ല. ഞങ്ങൾ പോവുന്നു ,
ഞങ്ങളെയിനി അന്വേഷിക്കേണ്ട, ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്വവും ഞങ്ങളെ ദ്രോഹിച്ചവർക്കാണെന്നും കത്തിൽ പറയുന്നു.

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

തങ്ങൾ വിളിച്ചപ്പോൾ തന്നെ പ്രതികരിച്ച വ്യവസായ മന്ത്രി രാജീവൻ സാറിന് ഈ കാര്യത്തിൽ നടപടി എടുത്ത് വരുന്നതിന് നന്ദി.അത് വരുന്ന തലമുറക്ക് നല്ലതിനാകട്ടെ,അദ്ദേഹം നടത്തുന്ന വ്യവസായ വികസന പദ്ധതികൾക്ക് ഇത്തരത്തിൽ ചില അൾക്കാർ തുരങ്കം വെക്കുന്നത് കാണാതെ പോകരുതെന്നും കത്തിൽ പറയുന്നു.

ഇതിനിടെ ഇതിനിടെ കയ്യേറ്റം ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് നഗരസഭ ചെയർപേഴ്സൺ വ്യക്തമാക്കി. സംരംഭം പൂട്ടിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചെയർപേഴ്സൺ എം ജമുനാ റാണി പറഞ്ഞു.

Story Highlights: Thalassery Furniture manufacturing unit closed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement