ഇത് മിന്നൽ മിനി; സൂപ്പർ വുമൺ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന സിനിമ മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വേറിട്ട ഒരു അനുഭവമായിരുന്നു. ആ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ വ്യത്യസ്തമായ കൺസപ്റ്റ് ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. സൂപ്പർ പവറുള്ള ഒരു സ്ത്രീയെന്ന പ്രമേയത്തിൽ മീനാക്ഷി അനിലിന്റെ ഫോട്ടോകൾ പകർത്തിയത് തിരുവനന്തപുരം വാമനപുരം സ്വദേശി ഫോട്ടോഗ്രാഫർ അരുൺ രാജ് നായരാണ്. നിമിഷ ആദർശ്, അനന്തു കെ. പ്രകാശ്, രേവതി എന്നിവരാണ് ഫോട്ടോഷൂട്ടിലെ മറ്റു വേഷങ്ങൾ ചെയ്തിരിക്കുന്നത്. ( This is minnal Mini; Superwoman photoshoot goes viral )
‘എല്ലാ സ്ത്രീകൾക്ക് ഉള്ളിലും അവർ അറിയാതെ തന്നെ ഒരു സൂപ്പർ ഹീറോ ഒളിഞ്ഞിരുപ്പുണ്ട്. കൗമാരം, യൗവനം, വാർദ്ധക്യം ഓരോ ജീവിത യാത്രകളിലെ വേദനകളിലും സന്തോഷങ്ങളിലും അവളെ അതി ജീവിക്കാൻ സഹായിച്ച സൂപ്പർ പവർ അവളുടെത് മാത്രം. സ്വയം ആർജിച്ചെടുത്ത സൂപ്പർ പവർ കൊണ്ട് തന്നെ സൂപ്പർ ഹീറോ ആയ അവൾക്ക് ഒരു സൂപ്പർ പവർ കൂടെ കിട്ടി കഴിഞ്ഞാൽ നൂറ് മിന്നൽ മുരളിയേക്കാൾ അവൾ പവർ ഫുള്ളായിരിക്കും…’ – എന്ന് ഫെയ്സ്ബുക്കിൽ കുറിച്ച് കൊണ്ടാണ് അരുൺ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
Read Also: ‘മിന്നൽ മുരളി കൊള്ളാം’; സിനിമയെയും ടൊവിനോയെയും അഭിനന്ദിച്ച് കരൺ ജോഹർ
ഒരു സൂപ്പർ പവറിന്റെയും സഹായം ഇല്ലാതെ തന്നെ സൂപ്പർ വുമൺ ആണ് നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന എല്ലാ സ്ത്രീകളുമെന്ന് ഫോട്ടോഗ്രഫർ അരുൺ രാജ് നായർ പറയുന്നു. അപ്പോൾ സ്ത്രീകൾക്ക് സൂപ്പർ പവർ കൂടി കിട്ടിയാൽ അവർ ഇനിയും കരുത്തുള്ളവരായി മാറും. ആ ചിന്താഗതിയുടെ ഭാഗമായാണ് ഈ ഫോട്ടോ ഷൂട്ട് ചെയ്തതെന്ന് അരുൺ രാജ് വ്യക്തമാക്കുന്നു.
‘അച്ഛൻ.. ഇനിയും വായിച്ചു തീരാത്ത മഹാകാവ്യം..’ എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ഫാദേഴ്സ് ഡേയ്ക്ക് ഷെയർ ചെയ്ത അരുൺ രാജിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോക മാതൃദിനത്തിൽ ചെയ്ത് മദേഴ്‌സ് ഡേ കൺസെപ്റ്റ് ഫോട്ടോഷൂട്ടും വെെറലായിരുന്നു. ജന്മം നൽകിയാൽ മാത്രമേ ഒരു സ്ത്രീ അമ്മയാകു എന്നുണ്ടോ? എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്.
Story Highlights: This is minnal Mini; Superwoman photoshoot goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here