Advertisement

‘മിന്നൽ മുരളി കൊള്ളാം’; സിനിമയെയും ടൊവിനോയെയും അഭിനന്ദിച്ച് കരൺ ജോഹർ

January 8, 2022
Google News 2 minutes Read
karan johar minnal murali

മിന്നൽ മുരളി സിനിമയെയും ടൊവിനോയെയും അഭിനന്ദിച്ച് ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. സിനിമ കൊള്ളാമെന്നും പതിവു രീതികളെ തകർക്കുന്ന സിനിമയാണെന്നും കരൺ ജോഹർ പറഞ്ഞു. മിന്നൽ മുരളിയായി സിനിമയിൽ അഭിനയിച്ച നടൻ ടൊവിനോ തോമസിന് വാട്സപ്പിൽ സന്ദേശമയക്കുകയായിരുന്നു കരൺ. ടൊവിനോ തന്നെയാണ് ഈ മെസേജിൻ്റെ സ്ക്രീൻഷോട്ട് അടക്കം പങ്കുവച്ച് വിവരം അറിയിച്ചത്. (karan johar minnal murali)

‘അവസാനം, ഇന്നലെ രാത്രി എനിക്ക് മിന്നൽ മുരളി കാണാൻ അവസരം ലഭിച്ചു. സിനിമ വളരെ നേരമ്പോക്കായിരുന്നു. വളരെ സമർത്ഥമായി നിർമിച്ച് ആദ്യാവസാനം സിനിമയിലെ വിനോദം നിലനിർത്തിയിരിക്കുന്നു. പതിവുരീതികളെ തകർത്ത ഒരു സൂപ്പർ ഹീറോ സിനിമ ആയിരുന്നു. താങ്കൾ വളരെ ഗംഭീരമായി ചെയ്തു. അഭിനന്ദനങ്ങൾ. സന്തോഷം.’- കരൺ ജോഹർ കുറിച്ചു.

Read Also : 30 രാജ്യങ്ങളിൽ ആദ്യ പത്തിൽ; ലോകത്ത് ട്രെൻഡിംഗിൽ മൂന്നാമത്; നെറ്റ്ഫ്ലിക്സ് ‘കയ്യേറി’ മിന്നൽ മുരളി

ടൊവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ മിന്നൽ മുരളി ജൈത്രയാത്ര തുടരുകയാണ്. 30ലധികം രാജ്യങ്ങളിൽ മിന്നൽ മുരളി ആദ്യ പത്തിലുണ്ട്. ഡിസംബർ 27 മുതൽ ജനുവരി 2 വരെയുള്ള ആഴ്ചയിൽ, ഇംഗ്ലീഷ് ഇതര സിനിമകളിലെ ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ മൂന്നാമതായിരുന്നു സിനിമ. ഇന്ത്യയിൽ ഇപ്പോഴും മിന്നൽ മുരളി ട്രെൻഡിംഗ് പട്ടികയിൽ ഒന്നാമതുണ്ട്. സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

അർജൻ്റീന, ബഹാമസ്, ബൊളീവിയ, ബ്രസീൽ, ചിലി, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഇക്വഡോർ, എൽ സാൽവദോർ, ഹോണ്ടുറാസ്, ജമൈക്ക, പനാമ, പരാഗ്വേ, പെറു, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഉറുഗ്വെ, മൗറീഷ്യസ്, നൈജീരിയ, ബഹ്റൈൻ, ബംഗ്ലാദേശ്, കുവൈറ്റ്, മലേഷ്യ, മാൽദീവ്സ്, ഒമാൻ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലാണ് മിന്നൽ മുരളി ആദ്യ പത്തിൽ ഉണ്ടായിരുന്നത്. ആഗോള ചലച്ചിത്ര മാർക്കറ്റിലെ സുപ്രധാന ഇടമായി കണക്കാക്കപ്പെടുന്ന ബ്രസീലിൽ ചിത്രം ട്രെൻഡിംഗ് ആയത് ഏറെ ശ്രദ്ധേയമാണ്. മലയാള സിനിമകളുടെ ആഗോള മാർക്കറ്റിലും ഇത് നിർണായക സ്വാധീനമാവും.

കഴിഞ്ഞ ആഴ്ചയിൽ മാത്രം 11.44 മില്ല്യൺ മണിക്കൂറുകളാണ് മിന്നൽ മുരളി സ്ട്രീം ചെയ്യപ്പെട്ടത്. ഒരാഴ്ചയിൽ ഏറ്റവും കൂടുതൽ സമയം സ്ട്രീം ചെയ്യപ്പെടുന്ന ഇന്ത്യൻ സിനിമ എന്ന റെക്കോർഡ് ഇതോടെ ഈ മലയാള സിനിമ സ്വന്തമാക്കിയിരുന്നു. ഹസീൻ ദിൽറുബ (10.21 മില്ല്യൺ മണിക്കൂറുകൾ), മിമി (9.21 മില്ല്യൺ മണിക്കൂറുകൾ) എന്നീ ബോളിവുഡ് സിനിമകളെയാണ് മിന്നൽ മുരളി പിന്തള്ളിയത്.

Story Highlights : karan johar congratulates minnal murali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here