സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും

സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും. വൈകിട്ട് 5 ന് അടിമാലിയിൽ നടക്കുന്ന പൊതുസമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. 27 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ കൺട്രോൾ കമ്മീഷനംഗം പന്ന്യൻ രവീന്ദ്രനാണ് ഉദ്ഘാടനം ചെയ്യുക. 10 മണ്ഡലങ്ങളിൽ നിന്നുള്ള 280 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 28 ന് പൊതുചർച്ചയും സമാപന ദിവസമായ 29 ന് ജില്ലാ കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുക്കും.
3 ടേം പൂർത്തിയായതിനാൽ നിലവിലെ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ മാറാനാണ് സാധ്യത. മണ്ഡലം കമ്മിറ്റികളിൽ കെ.ഇ. ഇസ്മയിൽ പക്ഷത്തിന് മേൽക്കൈ ഉള്ള ജില്ലയാണ് ഇടുക്കി. കൺട്രോൾ കമ്മീഷനംഗം മാത്യു വർഗീസ്, സംസ്ഥാന കൗൺസിൽ അംഗം കെ. സലിം കുമാർ, എന്നിവർക്കാണ് അടുത്ത സെക്രട്ടറി സ്ഥാനത്തേക്കുള്ള സാധ്യത. അതേസമയം കൃഷിമന്ത്രി പി. പ്രസാദിന്റെ ബഫർസോൺ വിഷയത്തിലെ നിലപാടിൽ പ്രതിഷേധിച്ച് 27 ന് ദേവികുളം താലൂക്കിൽ അതിജീവന പോരാട്ടം വേദി പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു.
Story Highlights: cpi idukki district meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here