Advertisement

കാണിച്ചു തരാം…! മണ്ഡലം പ്രസിഡന്റിന് നേരെ ഭീഷണിയും അസഭ്യവര്‍ഷവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

August 26, 2022
Google News 2 minutes Read

മണ്ഡലം പ്രസിഡന്റിന് നേരെ ഭീഷണിയും അസഭ്യവര്‍ഷവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ മണ്ഡലം പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഭാരവാഹി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചതിനാണ് സി.പി.മാത്യുവിന്റെ ഭീഷണി. സി.പി.മാത്യു യോഗങ്ങളില്‍ വരാത്തത് നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെയായിരുന്നു ഭീഷണി.

രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം ഒരു യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ ഡിസിസി പ്രസിഡന്റിനെതിരേ മണ്ഡലം സെക്രട്ടറി വിമര്‍ശനമുന്നയിച്ചതാണ് പ്രകോപനത്തിന് കാരണം. ഫോണില്‍ കൂടിയാണ് മണ്ഡലം പ്രസിഡന്റിനെ ഡിസിസി പ്രസിഡന്റ് ഭീഷണിപ്പെടുത്തിയത്. കാണിച്ചുതരാമെന്നായിരുന്നു ഭീഷണി.

ഡിസിസി പ്രസിഡന്റിനെതിരേ മണ്ഡലം പ്രസിഡന്റ് കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി. ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട ധീരജിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരിലും പാര്‍ട്ടി വിട്ട വനിതാ നേതാവിനെ അധിക്ഷേപിച്ചതിന്റെ പേരിലും സി.പി.മാത്യു നേരത്തെ വിവാദത്തില്‍പ്പെട്ടിരുന്നു.

Story Highlights: Idukki DCC president threatened and insulted the constituency president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here