പിടികൂടിയ തീവ്രവാദിയുടെ ജീവന്‍ രക്ഷിക്കാനായി രക്തം നല്‍കി ഇന്ത്യന്‍ സൈനികര്‍…

കശ്മീരിലെ രജൗരിയില്‍ നിന്ന് പിടികൂടിയ പാക് തീവ്രവാദിക്ക് രക്തം നൽകി ഇന്ത്യൻ സൈനികർ. ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാൻ രക്തം ആവശ്യമായി വന്നപ്പോൾ ഇന്ത്യൻ സൈനികൻ രക്തം നൽകുകയായിരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപത്തു നിന്നാണ് തബറാക് ഹുസൈന്‍ എന്ന തീവ്രവാദിയെ ഇന്ത്യന്‍ സുരക്ഷാസേന പിടികൂടിയത്. നിലവിൽ സൈന്യത്തിന്റെ ചികിത്സ കേന്ദ്രത്തിലാണ് ഇയാളെ ചികിൽസിക്കുന്നത്. സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാൾക്ക് പരിക്കേറ്റത്.
പാക് അധീന കശ്മീരിലെ സബ്‌സോത് സ്വദേശിയാണ് ഇയാള്‍. പാക് സൈന്യത്തിലെ കേണല്‍ യൂനസ് ചൗധരിയുടെ നിര്‍ദേശ പ്രകാരമാണ് ഇയാളും കൂടെ നാല് പേരും നിയന്ത്രണരേഖയിലെത്തിയതെന്ന് തബറാക് ഹുസൈന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈനികരെ ആക്രമിക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ക്ക് പണം തന്നിരുന്നുവെന്നും ഹുസൈന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
Story Highlights: indian army donated blood to pak terrorist injuredin j k saved his life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here