Advertisement

ഇന്റർനാഷണൽ ‘ഡോഗ് ഡേ’; കരുതലോടെ തന്നെ പരിചരിക്കാം…

August 26, 2022
2 minutes Read

മനുഷ്യന് ഏറ്റവും ഇഷ്ടമുള്ള, മനുഷ്യനോട് ഇണങ്ങി വളരുന്ന ഓമന മൃഗമാണ് നായ. ഇന്ന് ഇന്റർനാഷണൽ ‘ഡോഗ് ഡേ’ ആയാണ് അറിയപ്പെടുന്നത്. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവിയാണ് നായകൾ. കാവലിന് മാത്രമായല്ല വീട്ടിലെ ഒരംഗത്തെ പോലെയാണ് മിക്കവർക്കും വളർത്തുനായകൾ. വീട്ടിലെ മറ്റു അംഗങ്ങളെ പോലെത്തന്നെ ഇവർക്കും സംരക്ഷണവും പരിചരണവും ആവശ്യമാണ്. കുട്ടികളെപ്പോലെ, ചില നായ്ക്കളും അമിതമായി ഭക്ഷണം കഴിക്കുന്നവരാണ്. പക്ഷേ, നിങ്ങൾ വളർത്തുമൃഗങ്ങളുടെ ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണം. അവർക്ക് നൽകുന്ന ഭക്ഷണം അവരുടെ ഭാരം, മാനസികാവസ്ഥ, പ്രവർത്തന നിലകൾ, ഊർജ്ജം മുതലായവയെ സ്വാധീനിക്കും.(International dog day)

മനുഷ്യസംസ്കാരം ഉടലെടുത്തപ്പോൾ മുതൽ മനുഷ്യന്മാർ നായ്ക്കളെ ഇണക്കി വളർത്താൻ തുടങ്ങിയിട്ടുണ്ട് എന്നാണ് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നത്. ജർമ്മനിയിലെ ബൊൺ-ഒബെർകാസ്സെൽ(Bonn-Oberkassel) എന്ന സ്ഥലത്തു നിന്നും 15000 വർഷം പഴക്കമുള്ള നായയുടെ അസ്ഥികൂടം കുഴിച്ചെടുക്കുകയുണ്ടായി. ആ അസ്ഥികൂടം ഒരു മനുഷ്യന്റെ ശവക്കല്ലറയിൽ നിന്നാണ് ലഭിച്ചത്. മനുഷ്യരും നായ്ക്കളും തമ്മിലുണ്ടായിരുന്ന പുരാതന ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഗവേഷകർ പ്രതിപാദിക്കുന്നു.

നമുക്ക് കൂട്ടായി എപ്പോഴും നമുക്കൊപ്പം ഇവർ ഉണ്ടെങ്കിലും ഇവരുടെ പരിചരണം വിചാരിക്കുന്നത്ര എളുപ്പമല്ല. ഒരു നിമിഷത്തെ ആവേശത്തില്‍ വലിയ തുക മുടക്കി ഇവയെ വാങ്ങി പിന്നീട് എന്തുചെയ്യണമെന്നറിയാതെ ഉപേക്ഷിക്കുന്നവരുടെ എണ്ണവും കുറവല്ല. പ്രായമായി കഴിയുമ്പോള്‍ നായകളെ വഴിയില്‍ ഉപേക്ഷിക്കുന്നവരുമുണ്ട്.

Story Highlights: International dog day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top