Advertisement

കയ്പമംഗലത്ത് യുവാവിന് വെട്ടേറ്റു

August 26, 2022
Google News 1 minute Read
Kaipamangalam youth slashed

കയ്പമംഗലത്ത് യുവാവിന് വെട്ടേറ്റു. കാക്കാത്തിരുത്തി പള്ളി വളവ് സ്വദേശി ആലക്കോട്ട് വീട്ടിൽ അബ്ദുള്ള ( 42) ക്കാണ് വെട്ടേറ്റത്. കൊപ്രക്കളം – ചിറക്കൽ പള്ളി റോഡിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

മാരുതി കാറിലെത്തിയ സംഘം ഇയാളെ വെട്ടിയ ശേഷം കടന്നുകളയുകായിരുന്നു. കഴുത്തിന് മാരകമായി വെട്ടേറ്റ അബ്ദുള്ളയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാറിൽ വെച്ചുണ്ടായ തർക്കമാണ് വെട്ടിൽ കലാശിച്ചതെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here