കുവൈറ്റിൽ തൊഴിൽ, താമസ നിയമലംഘകർ അറസ്റ്റിൽ; എല്ലാവരും തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതണം

കുവൈറ്റിലെ മഹ്ബൂലയിലും ജലീബ് ഏരിയയിലും താമസ നിയമലംഘകർക്കെതിരെ ആഭ്യന്തര മന്ത്രാലയം സുരക്ഷാ കാമ്പയിൻ തുടരുന്നു. നിരവധി താമസ നിയമലംഘകരും, തൊഴിൽ നിയമലംഘകരും അറസ്റ്റിലായി. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ച് കാമ്പയിനെ പിന്തുണയ്ക്കാൻ പൗരന്മാരോടും പ്രവാസികളോടും ആഭ്യന്തരമന്ത്രാലയം അഭ്യർത്ഥിച്ചു. ( Lawviolators arrested in Kuwait ).
Read Also: കുവൈറ്റിലേക്കുള്ള വിമാനടിക്കറ്റിന് വന്‍ വര്‍ധന; ഒറ്റയടിക്ക് അഞ്ചിരട്ടി തുക കൂട്ടി
താമസ നിയമലംഘകർക്കും ഒളിച്ചോടിയവർക്കും അഭയം നൽകുന്നത് കുറ്റകരമാണെന്ന് ആഭ്യന്തരമന്ത്രാലയം ഓർമ്മിപ്പിച്ചു. എല്ലാവരും തിരിച്ചറിയൽ രേഖകൾ കയ്യിൽ കരുതണമെന്നും, താമസ നിയമലംഘകരെ കുറിച്ച് വിവരം ലഭിച്ചാൽ 112 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
Story Highlights: Lawviolators arrested in Kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here