Advertisement

മാന്നാര്‍ മഹാത്മഗാന്ധി വള്ളംകളി ആറിന്

August 26, 2022
Google News 1 minute Read

മാന്നാര്‍ മഹാത്മഗാന്ധി വള്ളംകളി സെപ്റ്റംബര്‍ ആറിന് ഉച്ചയ്ക്ക് മാന്നാര്‍ മഹാത്മ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. ജലോത്സവത്തോടനുബന്ധിച്ച് വിപുലമായി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വ്യോമസേന പ്രകടനവും നടക്കും. അതിന് മുന്നോടിയായി നാവികസേന ഹെലികോപ്റ്ററില്‍ ട്രയല്‍റണ്‍ നടത്തി. ഗ്രൂപ്പ് ക്യാപ്റ്റന്‍ കെ.ബി.മാത്യു, വിങ് കമാന്‍ഡര്‍മാരായ ബാബു, ഹൂഡാ, അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹെലിപാഡും വാട്ടര്‍ സ്റ്റേഡിയവും സന്ദര്‍ശിച്ചു. ജലോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ എന്‍.ഷൈലാജ്, ജനറല്‍ സെക്രട്ടറി ടി.കെ.ഷാജഹാന്‍, ജോയിന്റ് കണ്‍വീനര്‍ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Story Highlights: Mannar Mahatma Gandhi Boat Race at 6

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here