ലോകത്തിലെ 4 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാനും

സെർബിയൻ ഡേറ്റാബേസ് ഏജൻസിയായ നമ്പെയോ പുറത്തിറക്കിയ 2022ലെ പട്ടികയനുസരിച്ച് ലോകത്തിലെ 4 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാനും ഇടംപിടിച്ചു. കുറ്റകൃത്യങ്ങളുടെ കുറവും സുരക്ഷാഘടകങ്ങളും കണക്കിലെടുത്താണ് ഒമാന് പട്ടികയിൽ നാലാം സ്ഥാനം ലഭിച്ചത്. സുരക്ഷയുടെ കാര്യത്തിൽ പശ്ചിമേഷ്യയിൽ ഒമാൻ മൂന്നാം സ്ഥാനത്താണ്. ഒന്നാംസ്ഥാനത്ത് ഖത്തറും രണ്ടാം സ്ഥാനത്ത് യു.എ.ഇയുമാണുള്ളത്. തായ്വാനും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഒമാന്റെ സുരക്ഷാനിരക്ക് 80.01ഉം കുറ്റകൃത്യങ്ങളുടെ നിരക്ക് 19.99ഉം ആണ്. ( Oman ranked among the safest countries in the world )
Read Also: ഒമാൻ ഐ.ഡി അപ്ഡേറ്റ് ചെയ്യാത്തതിനാൽ എ.ടി.എം കാർഡ് ബ്ലോക്കാണ്; ഈ മേസേജ് വന്നാൽ പ്രവാസികൾ ശ്രദ്ധിക്കുക
ഒമാന്റെ തലസ്ഥാനമായ മസ്കറ്റ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ലോകത്ത് 20ാം സ്ഥാനത്താണ്. ഇവിടത്തെ ക്രൈംനിരക്ക് 20.54ഉം സുരക്ഷാനിരക്ക് 79.46ഉം ആണ്. മസ്കറ്റിൽ ക്രൈം നിരക്ക് താരതമ്യേനെ കുറവാണ്. മോഷണം, ഭവനഭേദനം, കാർ മോഷണം, കൊലപാതകം, മതത്തിന്റെ പേരിലുള്ള ആക്രമണം, നിറത്തിന്റെ പേരിലുള്ള വിവേചനം എന്നിവ ഒമാനിൽ കുറവാണെന്ന് നമ്പെയോ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അന്തരീക്ഷ മലിനീകരണം ഏറ്റവും കുറവുള്ള രാജ്യവും ഒമാൻ തന്നെയാണ്. ഇക്കാര്യത്തിൽ 36.76 പോയിന്റോടെയാണ് ഒമാൻ ഒന്നാമതെത്തിയത്. യു.എ.ഇയുടേത് 47.94 പോയന്റും ഖത്തറിന്റേത് 60.05 പോയന്റുമാണ്. ജീവിതനിലവാരത്തിന്റെ കാര്യത്തിൽ ഒമാന് ഏഷ്യയിൽ മൂന്നാം സ്ഥാനമാണ്. ഇക്കാര്യത്തിൽ യു.എ.ഇയും ജപ്പാനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.
Story Highlights: Oman ranked among the safest countries in the world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here