Advertisement

ഒ​മാ​ൻ ഐ.​ഡി അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​ത്ത​തി​നാ​ൽ എ.​ടി.​എം കാ​ർ​ഡ് ​ബ്ലോ​ക്കാണ്; ​ഈ മേസേജ് വന്നാൽ പ്രവാസികൾ ശ്രദ്ധിക്കുക

August 19, 2022
Google News 3 minutes Read
Fake messages claiming to be from Central Bank of Oman

ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്ന തരത്തിൽ ഒരു വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത്തരം മേസേജുകൾ അവ​ഗണിക്കണമെന്നും ബാ​ങ്ക് അധികൃതർ. ‘പ്രി​യ​ ഉ​പ​ഭോ​ക്താ​വേ, നി​ങ്ങ​ളു​ടെ എ.​ടി.​എം കാ​ർ​ഡ് ഒ​മാ​ൻ ഐ.​ഡി അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​ത്ത​തി​നാ​ൽ​ ബ്ലോ​ക്ക്​ ആ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ.​ടി.​എം കാ​ർ​ഡ്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ താ​ഴെ കാ​ണു​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക’ എന്ന വ്യാജസന്ദേശമാണ് പ്രചരിക്കുന്നത്. ( Fake messages claiming to be from Central Bank of Oman ).

Read Also: ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ നോർവേ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം; ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ സ​ന്ദേ​ശ​വും ഫോ​ൺ വി​ളി​ക​ളും മ​ല​യാ​ളി​ക​ള​ട​ക്കം ഒ​ട്ടേ​റേ പേ​ർ​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. ച​തി​യി​ൽ​പ്പെ​ട്ട​വ​ർ പു​റ​ത്തു​പ​റ​യു​ക​യോ പ​രാ​തി​പ്പെ​ടു​ക​യോ ചെ​യ്യാ​ത്ത​തി​നാ​ൽ ഇ​ര​ക​ളു​ടെ എ​ണ്ണം കൂ​ടി വ​രു​ക​യാ​ണ്. വ്യാജമെ​സേ​ജ്​ കി​ട്ടിയ പലരും ബാ​ങ്കി​ൽ നേ​രി​ട്ട്​ ചെ​ന്ന്​ അ​ന്വേ​ഷി​ച്ചെന്നും ബാ​ങ്ക് ഇ​ത്ത​രം മെ​സേ​ജു​ക​ൾ അ​യ​ക്കി​ല്ലെ​ന്നും ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാങ്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കുന്നു. വ്യ​ക്തി​ഗ​ത ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ആ​ർ​ക്കും കൈ​മാ​റ​രു​ത്. ത​ട്ടി​പ്പി​നി​ര​യാ​യാ​ൽ ബാ​ങ്കി​നെ അ​റി​യി​ച്ച് അ​ക്കൗ​ണ്ടും ക്രെ​ഡി​റ്റ് കാ​ർ​ഡും മ​ര​വി​പ്പി​ക്കു​ക​യാണ് വേണ്ടത്.

സന്ദേശം അയക്കുന്ന ന​മ്പ​റി​ലേ​ക്ക്​ തി​രി​ച്ച് വി​ളി​ക്കു​ക​യോ മെ​സേ​ജു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യോ ചെ​യ്യ​രു​ത് എ​ന്നാണ് അധികൃതരുടെ മു​ന്ന​റി​യി​പ്പ്. ഇത്തരം മേസെജുകളോട് പ്ര​തി​ക​രി​ച്ചാ​ലു​ണ്ടാ​കുന്ന സാമ്പത്തിക നഷ്ടത്തിന് ബാ​ങ്ക് ഉ​ത്ത​ര​വാ​ദി​യ​ല്ലെ​ന്നും ഇക്കാര്യത്തിൽ ജാ​ഗ്ര​ത വേണമെന്നും ബാങ്ക് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Story Highlights: Fake messages claiming to be from Central Bank of Oman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here