Advertisement

ജീപ്പിൽ ‘തൂങ്ങിനിന്ന്’ വിദ്യാർത്ഥികളുടെ സ്കൂൾ യാത്ര; നടപടിയുമായി മോട്ടോർ വെഹിക്കിൾ വിഭാഗം

August 26, 2022
Google News 1 minute Read

വയനാട് അമ്പലവയലിൽ ജീപ്പിൽ സ്കൂൾ വിദ്യാർത്ഥികളെ സാഹസികമായി
നിർത്തി കൊണ്ടുപോയ സംഭവത്തിൽ വാഹനം മോട്ടോർ വെഹിക്കിൾ വിഭാഗം കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൻ്റെ രേഖകൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബത്തേരി സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസ് അറിയിച്ചു.

Read Also: ബിഎംഡബ്ലിയു കാറും ഥാർ ജീപ്പും വേ​ഗതയിൽ ചീറിപ്പായുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇന്നലെ സ്കൂൾ വിട്ട് പോകുന്ന വിദ്യാർത്ഥിനികളെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ അമ്പലവയലിൽ നിന്നും ഏഴ് കിലോമീറ്ററോളം ദൂരത്തിൽ ജീപ്പിൽ സാഹസിക യാത്ര ചെയ്യാൻ അനുവദിച്ചത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോർ വെഹിക്കിൾ വിഭാഗം നടപടിയുമായി രംഗത്ത് എത്തിയത്.

Story Highlights: School students in jeep Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here