സിൽവർലൈൻ; 61000 പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് കെ റെയിൽ

സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഘട്ടത്തിൽ 50000 പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് കെ റെയിൽ. സിൽവർലൈനിന്റെ പ്രവർത്തന ഘട്ടത്തിൽ 11000 പേർക്ക് കൂടി തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇതുകൂടാതെ ലക്ഷക്കണക്കിന് പരോക്ഷമായ തൊഴിലവസരങ്ങൾ വിവിധ ഘട്ടങ്ങളിൽ ലഭിക്കുമെന്നും കെ റെയിലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Read Also: സർക്കാർ അധികാരത്തിന്റെ ബുൾഡോസർ ഉപയോഗിച്ച് അടിച്ചമർത്തുന്നു, സിൽവർലൈൻ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു; വി.ഡി സതീശൻ
അതേസമയം, കെ റെയിൽ സാമൂഹിതാഘാത പഠനം തുടരുന്നതില്‍ അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം വൈകുകയാണ്. പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ നിലപാട്. എ.ജിയുടെ ഉപദേശം ലഭിച്ചശേഷം സാമൂഹികാഘാത പഠനത്തിന് തുടര്‍വിജ്ഞാപനമിറക്കാന്‍ കാത്തിരിക്കുകയാണ് റവന്യൂ വകുപ്പ്.
പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി പറയുമ്പോഴും പദ്ധതിയുടെ മുന്നോട്ടുള്ള നടപടികളില്‍ മെല്ലേപോക്ക് തുടരുകയാണ്. സില്‍വര്‍ ലൈന്‍ സമൂഹികാഘാത പഠനം നടത്തിയിരുന്ന നാല് ഏജന്‍സികള്‍ക്ക് തന്നെ വീണ്ടും പഠനത്തിന് അനുമതി നല്‍കാമോ എന്ന വലിയ നിയമപ്രശ്നമാണ് സര്‍ക്കാര്‍ നേരിടുന്നത്.
Story Highlights: Silverline employment opportunities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here