Advertisement

തൃശൂരിൽ മകൻ അമ്മയെ ഗ്യാസ് സിലിൻഡർ കൊണ്ട് തലക്കടിച്ച് കൊന്നു

August 26, 2022
Google News 1 minute Read

തൃശൂർ കോടാലിയിൽ മകൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. കിഴക്കേ കോടാലി ഉപ്പുഴി വീട്ടിൽ ശോഭന ആണ് മരിച്ചത്. ഗ്യാസ് സിലിൻഡർ കൊണ്ട് അടിച്ചാണ് കൊലനടത്തിയത്. മകൻ വിഷ്ണു വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കീഴടങ്ങി.

അമ്മയും രണ്ടാം അച്ഛനും വിഷ്ണുവും ഒരു മാസം മുമ്പാണ് കൊള്ളിക്കുന്നിൽ എത്തിയത്. നേരത്തെ താളൂപ്പാടത്ത് ആയിരുന്നു താമസം. ഇവർ പുറത്തുള്ളവരുമായി അധികം സമ്പർക്കം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

വൈകുന്നേരം ആറു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പൊലീസ് വിഷ്ണുവിനെ ചോദ്യം ചെയ്തു വരുകയാണ്.

Story Highlights: son killed the mother thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here