കാമുകന് വേണ്ടി ബസ് സ്റ്റാൻഡിൽ 17കാരികളുടെ തമ്മിൽ തല്ല്; തന്ത്രപരമായി മുങ്ങി യുവാവ്

17 വയസുള്ള രണ്ട് പെൺകുട്ടികൾ കാമുകനു വേണ്ടി ബസ് സ്റ്റാൻഡിൽ വെച്ച് തല്ലുകൂടിയത് യാത്രക്കാരെ ഞെട്ടിച്ചു. മഹാരാഷ്ട്രയിലെ പൈത്താൻ ജില്ലയിലാണ് സംഭവം. പെൺകുട്ടികൾ തമ്മിലുള്ള അടി അതിരുവിട്ടതോടെ കാമുകൻ തന്ത്രപരമായി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ( 2 Girls Fight In Public Over Common Boyfriend ).
ബുധനാഴ്ച രാവിലെ പൈത്താനിലെ തിരക്കേറിയ ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പെൺകുട്ടികളിലൊരാൾ യുവാവുമൊത്ത് ആദ്യം ബസ് സ്റ്റാൻഡിലെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇരുവരും ബസ് സ്റ്റാൻഡിലുണ്ടെന്ന് അറിഞ്ഞ മറ്റേ പെൺകുട്ടി സ്ഥലത്തെത്തിയതോടെ വാക്കുതർക്കമായി.
Read Also: ആശുപത്രിയിലേക്ക് വഴിയില്ല, മഹാരാഷ്ട്രയിൽ അമ്മയുടെ കൺമുന്നിൽ നവജാത ശിശുക്കൾ മരിച്ചു
വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് ആൺകുട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. അടിപിടിക്കൊടുവിൽ പൊലീസുകാരെത്തി രണ്ട് പെൺകുട്ടികളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൗൺസിലിംഗ് ഉൾപ്പടെ നൽകിയതിന് ശേഷമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തിരികെ വിട്ടയച്ചത്.
Story Highlights: 2 Girls Fight In Public Over Common Boyfriend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here