Advertisement

കാലിക്കറ്റ് സർവകലാശാല നിയമനം; ദലിത് ഉദ്യോഗാർത്ഥി നൽകിയ പരാതിയിൽ ഒന്നരവർഷമായിട്ടും നടപടിയില്ല

August 27, 2022
Google News 2 minutes Read
dalit student complaint against calicut university

സർവകലാശാല നിയമനങ്ങിൽ കർശന നടപടി സ്വീകരിക്കുന്ന ഗവർണർ കാലിക്കറ്റ് സർവകലാശാലയിലെ നിയമനത്തിൽ ദലിത് ഉദ്യോഗാർത്ഥി നൽകിയ പരാതിയിൽ ഒന്നരവർഷമായിട്ടും നടപടിയെടുത്തില്ല. നൽകിയ പരാതിക്ക് മറുപടി പോലും ലഭിച്ചില്ലെന്ന് ഉദ്യോഗാർത്ഥി. മുൻവർഷങ്ങളിലെ നിയമനങ്ങൾ അന്വേഷിക്കുമ്പോൾ തന്റെ പരാതിയിലും നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥി. 24 എക്‌സ്‌ക്ലൂസീവ്. ( dalit student complaint against calicut university )

2021ൽ സർവകാലാശാലയിലെ കംപാരറ്റിവ് ലിറ്ററേച്ചർ വിഭാഗത്തിൽ നടന്ന അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനത്തിനെതിരെയാണ് അഭിമുഖത്തിൽ പങ്കെടുത്ത ആൻസി ഭായ് പരാതി നൽകിയത്. നിയമനം ലഭിച്ചയാളുടെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് തെളിവുസഹിതം മുഖ്യമന്ത്രിക്കും, ഗവർണർക്കും, വിസിക്കും പരാതി നൽകി.

ചാൻസലർ കൂടിയായ ഗവർണറിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരാതി നൽകിയത്. എന്നാൽ പരാതിക്കു ശേഷം റിമൈൻഡറും അയച്ചിട്ടും മറുപടി പോലും ലഭിച്ചില്ല.

മുഖ്യമന്ത്രി പരാതി സർവകലാശാലയുടെ പരിഗണനക്ക് അയച്ചു. സിൻഡിക്കേറ്റ് പ്രശ്‌നം ചർച്ച ചെയ്ത് അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. എന്നാൽ ആൻസിയുടെ വാദം കേൾക്കാൻ പോലും തയ്യാറാകാതെ സമിതി പരാതി തള്ളിക്കളയുകയായിരുന്നു. നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആൻസി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Story Highlights: dalit student complaint against calicut university

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here