പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദൃശ്യങ്ങൾ സഹോദരന് അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ട മത്സ്യത്തൊഴിലാളി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ സഹോദരന് അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ട മത്സ്യത്തൊഴിലാളി പിടിയിൽ. എറണാകുളം പറവൂരിലാണ് സംഭവം. ഏഴിക്കര പെരുമ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന വൈപ്പിൻ എട്ടിക്കാട്ട് വീട്ടിൽ അവിനാഷ് (23) ആണ് പറവൂർ പൊലീസിന്റെ പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. ( fisherman who molested the girl was arrested )
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയുമായിരുന്നു. മുപ്പതിനായിരം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. സ്വകാര്യ ദൃശ്യങ്ങൾ സഹോദരന് അയച്ചു കൊടുത്ത ശേഷമാണ് ഇയാൾ പണം ചോദിച്ചത്.
Read Also: പാലക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഡിവൈഎഫ്‌ഐ-എസ്ഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ
മത്സ്യത്തൊഴിലാളിയായ അവിനാഷ് പെരുമ്പടന്നയിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പെൺകുട്ടിയെ ഇവിടെ വിളിച്ചുവരുത്തിയാണ് ഇയാൾ പീഡിപ്പിച്ചത്. ആ ദൃശ്യങ്ങളാണ് ഫോണിൽ പകർത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അങ്കമാലി പൊലീസിൽ നൽകിയ പരാതി പറവൂർ പൊലീസിന് കൈമാറുകയായിരുന്നു.
Story Highlights: fisherman who molested the girl was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here