മകന് കാനഡയിൽ ജോലി നൽകാമെന്ന് പറഞ്ഞ് പിതാവിൽ നിന്ന് 10 ലക്ഷം തട്ടി; 5 പേർ പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയ കേസിൽ 5 പേർ പിടിയിലായി. കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിന്റെ പിതാവിൽ നിന്ന് പലപ്പോഴായി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതികൾ അറസ്റ്റിലായത്. ഹുസൈൻ, ബിനീഷ്, സുധീഷ്, അനീഷ്, സക്കീർ എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി.കെ. മോഹിതിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള അനീഷിനായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ( Fraud by offering jobs in Canada ).
Read Also: ഓൺലൈൻ ജോലി വാഗ്ദാനം; എടിഎം നമ്പർ, പിൻ, ഒടിപി തുടങ്ങിയവ ഷെയർ ചെയ്യരുതെന്ന് കേരള പൊലീസ്
മാരാരിക്കുളം കാട്ടൂർ തട്ടാംതയ്യിൽ മോഹൻദാസിൽ നിന്നാണ് മകന് ജോലി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയത്. പ്രതികളുടെ ടവർ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് സ്വദേശിയായ സക്കീർ ഹുസൈനെ ചെന്നൈയിൽ നിന്നും പുന്നപ്ര സ്വദേശികളായ സുധീഷ് കുമാർ, ബിനീഷ് എന്നിവരെ മാരാരിക്കുളം, പുന്നപ്ര എന്നിവിടങ്ങളിൽ നിന്നും പിടികൂടുകയായിരുന്നു.
Story Highlights: Fraud by offering jobs in Canada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here