Advertisement

വയനാടൻ കാടുകളിൽ ഉരുൾ പൊട്ടി; വിലങ്ങാട് അങ്ങാടിയിൽ വെള്ളത്തിൽ

August 27, 2022
Google News 1 minute Read
Vilangad market flooded

വിലങ്ങാട് ടൗണിലും കടകളിലും വെള്ളം കയറി. വയനാടൻ കാടുകളിൽ ഉരുൾ പൊട്ടിയതിന്റെ ഭാ​ഗമായി ജലനിരപ്പ് ഉയർന്നതാണ് വെള്ളം കയറാൻ ഇടയാക്കിയതെന്നാണ് സംശയം. വിലങ്ങാട് വാളുക്ക് പാലവും വെള്ളത്തിനടിയിലായി ( Vilangad market flooded ).

കോഴിക്കോട് വിലങ്ങാട് പാനോം ഭാഗത്ത് വന മേഖലയിൽ ഉരുൾ പൊട്ടിയതായാണ് സൂചന. പുഴയിലും ജലനിരപ്പ് ഉയർന്നു.

അതേസമയം, കണ്ണൂർ നെടുംപൊയിൽ വനത്തിലും ഉരുൾപൊട്ടിയതായി സംശയമുണ്ട്. നെടുംപൊയിൽ സെമിനാരി വില്ലയ്ക്ക് സമീപം മലവെള്ളപ്പാച്ചിലുണ്ടായി. ഇതോടെ നെടുംപോയിൽ മാനന്തവാടി പാതയിൽ ഗതാഗതം തടസപ്പെട്ടു. സംസ്ഥാന വിവിധ ഭാ​ഗങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here