Advertisement

ഏഷ്യാ കപ്പ്: പാകിസ്താൻ ബാറ്റ് ചെയ്യും; ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിനു പകരം ദിനേഷ് കാർത്തിക്

August 28, 2022
Google News 6 minutes Read

ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിനു പകരം ദിനേഷ് കാർത്തിക് കളിക്കും. യുവ പേസർ നസീം ഷാ പാകിസ്താനു വേണ്ടി അരങ്ങേറും.

ഇരു ടീമുകളിലും മികച്ച രണ്ട് താരങ്ങൾ പരുക്കേറ്റ് പുറത്താണ്. ഷഹീൻ ഷാ അഫ്രീദിയില്ലാതെ പാകിസ്താൻ ഇറങ്ങുമ്പോൾ ജസ്പ്രീത് ബുംറ ഇന്ത്യക്കായി കളിക്കില്ല.

കഴിഞ്ഞ ടി-20 ലോകകപ്പിൽ പാകിസ്താനോടേറ്റ പരാജയത്തിനു തിരിച്ചടി നൽകുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പ്രകടനം ആവർത്തിച്ച് ഇന്ത്യയെ കീഴടക്കുക എന്ന ലക്ഷ്യവുമായി പാകിസ്താൻ ഇറങ്ങും.

ടീമുകൾ

ഇന്ത്യ: Rohit Sharma, KL Rahul, Virat Kohli, Suryakumar Yadav, Dinesh Karthik, Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Avesh Khan, Yuzvendra Chahal, Arshdeep Singh

പാകിസ്താൻ: Babar Azam, Mohammad Rizwan, Fakhar Zaman, Iftikhar Ahmed, Khushdil Shah, Asif Ali, Shadab Khan, Mohammad Nawaz, Naseem Shah, Haris Rauf, Shahnawaz Dahani

Story Highlights: asia cup pakistan batting india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here