Advertisement

‘ആരോഗ്യം പോലും നോക്കാതെ സഖാവ് തൃക്കാക്കരയില്‍ സജീവമായി’; കോടിയേരിയെ പുകഴ്ത്തി മുഖ്യമന്ത്രി

August 28, 2022
Google News 2 minutes Read

സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ കോടിയേരി ബാലകൃഷ്ണനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരി ബാലകൃഷ്ണന്‍ മികച്ച സഖാവാണെന്ന് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സ്വന്തം ആരോഗ്യം പോലും നോക്കാതെ കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായെന്ന് പിണറായി വിജയന്‍ യോഗത്തില്‍ ഉയര്‍ത്തിക്കാട്ടി. (cm pinarayi vijayan praises kodiyeri balakrishnan )

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യമാണ് ഇപ്പോള്‍ പ്രധാനമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് കോടിയേരി ബാലകൃഷ്ണ്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. പുതിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി വിശ്രമത്തില്‍ കഴിയുന്ന കോടിയേരിയെ രാവിലെ സിപിഐഎം നേതാക്കള്‍ എകെജി ഫ്ലാറ്റിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബി എന്നിവരാണ് കോടിയേരിയെ സന്ദര്‍ശിക്കാനെത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ച ശേഷമാണ് നേതാക്കള്‍ കോടിയേരിയുടെ ഫ്ലാറ്റില്‍ എത്തിയത്. തുടര്‍ന്ന് ചേര്‍ന്ന് സംസ്ഥാന കമ്മിറ്റിയിലാണ് എം വി ഗോവിനന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

Read Also: പതിനെട്ടാം വയസിൽ ലോക്കൽ സെക്രട്ടറി; പടിയിറങ്ങുന്നത് പാർട്ടിയുടെ ‘​ജനകീയ മുഖം’​

2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി പ്രവര്‍ത്തിച്ച കോടിയേരി ബാലകൃഷ്ണന്‍ 2006-11 കാലത്ത് ആഭ്യന്തര, ടൂറിസം മന്ത്രിയായും പ്രവര്‍ത്തിച്ചു. പൊലീസിന്റെ രീതികളിലും ആധുനികവല്‍ക്കരണത്തിലും വലിയ മാറ്റങ്ങള്‍ നടന്ന കാലമായിരുന്നു അത്. കോടിയേരിയിലെ സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ജനനം. 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശേരിയില്‍ അദ്ദേഹം നിയമസഭയിലെത്തി.

Story Highlights: cm pinarayi vijayan praises kodiyeri balakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here