പ്രണയം നടിച്ച് വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി പതിനേഴുകാരിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ

പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് സംഭവം. വെട്ടൂർ വെന്നിക്കോട് കോട്ടുവിളവീട്ടിൽ അരുൺകുമാർ (അനീഷ് 28) ആണ് അറസ്റ്റിലായത്. വർക്കല സ്വദേശിയായ പെൺകുട്ടിയെയാണ് അരുൺകുമാർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ( seventeen-year-old girl was molested; young man arrested ).
Read Also: പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ച കേസ്; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
പെൺകുട്ടിയെ കാണ്മാനില്ല എന്നു കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ കഴിഞ്ഞ 25ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യുവാവുമായി അടുപ്പമുള്ളതായും പരാതിയിൽ സൂചിപ്പിച്ചിരുന്നു. കേസിൽ അന്വേഷണം നടത്തി വരവേയാണ് പ്രതി വർക്കല പൊലീസിന്റെ പിടിയിലായത്. വർക്കല ഡിവൈ.എസ്.പി പി. നിയാസ്, വർക്കല സി.ഐ സനോജ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് അരുൺകുമാറിനെ അറസ്റ്റ് ചെയ്തത്.
Story Highlights: seventeen-year-old girl was molested; young man arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here