Advertisement

ആനക്കൊമ്പ് കേസ്: മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി

August 29, 2022
1 minute Read
court dismiss mohanlal petition
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആനക്കൊമ്പ് കേസിൽ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന മോഹൻലാലിന്റെ ആവശ്യം ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ച് തള്ളി. ( court dismiss mohanlal petition )

ആനക്കൊമ്പ് കേസ് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. ഈ കേസിലെ പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് പിന്മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു. പക്ഷേ ആ ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളുകയാണ് ചെയ്തത്. തുടർന്നാണ് മോഹൻലാൽ ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുന്നത്. സർക്കാരിന്റെ ഹർജി തള്ളുമ്പോൾ സർക്കാരാണ് ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും മോഹൻലാലിന് എങ്ങനെയാണ് ഹൈക്കോടതിയെ സമീപിക്കാൻ കഴിയുകയെന്നും ജസ്റ്റിസ് മേരി ജോസഫ് ചോദിച്ചു.

ആനക്കൊമ്പിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഉണ്ടെന്നാണ് മോഹൻലാൽ ഹർജിയിൽ പറഞ്ഞത്. എന്നാൽ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്നും നിയമപരമായ കൈവശം വയ്ക്കലാണോ ആനക്കൊമ്പ് കേസിൽ ഉണ്ടായതെന്നും കോടതി പരിശോധിക്കും. ഓണാവധിക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.

Story Highlights: court dismiss mohanlal petition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement