സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഇന്നറിയാം

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഇന്നറിയാം. 56 അംഗ കൗൺസിലിലേക്കുള്ള മത്സരം പൂർത്തിയായി. ഔദ്യോഗിക പക്ഷം അവതരിപ്പിച്ച 55 അംഗ പാനലെതിരെ 32 പേരാണ് മത്സരിച്ചത്. കൗൺസിൽ ഫലം വന്നയുടൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കും മത്സരം നടക്കും. ( CPI Ernakulam district secretary ).
കാനം വിരുദ്ധ പക്ഷത്തിന് ആധിപത്യമുള്ള ജില്ലയിൽ കെ.എൻ സുഗതനാണ് ഔദ്യോഗിക സ്ഥാനാർഥി .കാനം പക്ഷക്കാരനായ കെ.കെ അഷറഫാണ് മത്സര രംഗത്തുള്ളത്. സമവായ നീക്കം പരാജയപ്പെട്ടതോടെയാണ് ജില്ലാ കൗൺസിലിലേക്ക് മത്സരം നടന്നത്.
Read Also: നിലപാട് പരസ്യമായി പറയില്ല; ലോകായുക്തയില്‍ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം
നിലവിലെ ജില്ലാ സെക്രട്ടറിയായ പി. രാജു ഉൾപ്പെടുന്ന പക്ഷം 55 പേരുടെ പാനലാണ് അവതരിപ്പിച്ചത്. ഇതിനെതിരെ കാനം രാജേന്ദ്രനെ അനുകൂലിക്കുന്ന എതിർ പക്ഷം 32 പേരുടെ പാനലും അവതരിപ്പിച്ചു.
Story Highlights: CPI Ernakulam district secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here