അര്‍ബുദ ബാധിതനാണ്, കൈയില്‍ പണമില്ല; സഹായം തേടി കെജിഎഫിലെ ഖാസിം ചാച്ച

റോക്കി ഭായ്‌യുടെ സന്തത സഹചാരിയായ ഖാസിം ചാച്ചയെ അത്രപെട്ടന്നൊന്നും കെജിഎഫ് ആരാധകര്‍ക്ക് മറക്കാന്‍ സാധിക്കില്ല. ഹരീഷ് റോയ് എന്ന നടന്റെ മികച്ച പ്രകടനമാണ് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കുന്നത്. എന്നാല്‍ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍ താരമുള്ളത്. തൊണ്ടയില്‍ അര്‍ബുദം ബാധിച്ച ഹരീഷ് റോയ് ഇപ്പോള്‍ രോഗത്തിന്റെ നാലാം ഘട്ടത്തിലാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സയ്ക്ക് പണമില്ലെന്നും സഹായം വേണമെന്നും ഹരീഷ് റോയ് അഭ്യര്‍ത്ഥിച്ചതായി ഒരു കന്നഡ യൂട്യൂബറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. (KGF actor Harish Roy battles with stage 4 throat cancer; Urges for financial help)
കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ അര്‍ബുദ ബാധിതനാണെന്ന് ഹരീഷ് റോയ് പറയുന്നു. കഴുത്തിലെ മുഴ മറയ്ക്കാനാണ് കെജിഎഫിനായി താടി നീട്ടിവളര്‍ത്തിയത്. ചെറിയ കുട്ടികളുള്ളതിനാല്‍ ശസ്ത്രക്രിയ ചെയ്യാന്‍ ഭയമായിരുന്നു. കെജിഎഫ് കഴിഞ്ഞിട്ട് ശസ്ത്രക്രിയ ചെയ്യാമെന്ന് വിചാരിച്ചു. പക്ഷേ അപ്പോഴേക്കും അര്‍ബുദം ശ്വാസകോശം വരെ എത്തുകയായിരുന്നെന്നും കെജിഎഫ് താരം പറഞ്ഞു.
ചികിത്സയ്ക്കായി പണം അഭ്യര്‍ത്ഥിച്ച് ഒരു വിഡിയോ ഷൂട്ട് ചെയ്ത് വച്ചിരുന്നതാണെന്നും എന്നാല്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ തനിക്ക് ധൈര്യം വന്നില്ലെന്നും ഹരീഷ് പറഞ്ഞു. കെജിഎഫ് ചിത്രീകരണ വേളയില്‍ പോലും താന്‍ അവശനിലയിലായിരുന്നെന്നും ചില രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
Read Also: KGF actor Harish Roy battles with stage 4 throat cancer; Urges for financial help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here