നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അവസരവുമായി കെഎസ്ആർടിസി

നെഹ്റു ട്രോഫി വളളംകളി കാണുവാന്‍ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു. നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശം അനുഭവിച്ചറിയാൻ കെഎസ്ആർടിസിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിന് പങ്കെടുക്കാം.
വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെഎസ്ആർടിസിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ് ഒരുക്കി നെഹ്‌റു ട്രോഫിയുടെ 500, 1000 നിരക്കിലുളള ഗോൾഡ്, സിൽവർ എന്നീ കാറ്റഗറിയിലാണ് പ്രവേശനം.
മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയില്‍ നെഹ്‌റു ട്രോഫി വളളംകളി കാണുവാന്‍ പാസ്സ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍ ഇന്ന് മുതല്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവർത്തനം ആരംഭിക്കും. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും.
Story Highlights: KSRTC with opportunity to watch Nehru Trophy Boat Race
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here