കഞ്ചാവ് കൈമാറ്റത്തിനിടെ രണ്ട് പേർ അറസ്റ്റിൽ; പിടികൂടിയത് രണ്ട് കിലോ കഞ്ചാവും വെയ്യിങ് മെഷീനും

കഞ്ചാവ് കൈമാറ്റത്തിനിടെ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. നാഗർകോവിലാണ് സംഭവം. വള്ളിയൂർ പാറയടി സ്വദേശി രാമ്മയ്യ (38), തൂത്തുകുടി സ്വദേശി അന്തോണി സുരേഷ് (54) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് രണ്ട് കിലോ കഞ്ചാവും, ഒരു ബൈക്കും, ഒരു വെയ്റ്റിംഗ് മെഷീനും, മൂന്ന് മൊബൈൽ ഫോണും,ഒരു കത്തിയും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ( Two people were arrested with ganja ).
Read Also: പാമ്പേഴ്സിനിടയിൽ പ്രത്യേക പാഴ്സലായി 30 കിലോ കഞ്ചാവ്; പിടികൂടിയത് ജി.എസ്.ടി പരിശോധനക്കിടെ
ആരുവാമൊഴിയിൽ വെച്ച് കഞ്ചാവ് കൈമാറ്റം നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.ആരുവാമോഴി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വരരാജിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
Story Highlights: Two people were arrested with ganja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here