Advertisement

ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങുന്നത് കിലോയ്ക്ക് 4000 രൂപയ്ക്ക്; കേരളത്തിൽ വില്പന 25,000 മുതൽ 50,000 രൂപയ്ക്ക് വരെ, യുവാക്കൾ പിടിയിൽ

August 29, 2022
Google News 1 minute Read
Two persons arrested with 10 kg ganja

ആന്ധ്രാപ്രദേശിൽ നിന്ന് 4000 രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് കേരളത്തിൽ വില്പന നടത്തുന്നത് 25,000 മുതൽ 50,000 രൂപയ്ക്ക് വരെ. കൊല്ലത്ത് നിന്ന് പത്ത് കിലോ കഞ്ചാവുമായി പിടിയിലായ യുവാക്കളാണ് സാധനം ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ടുവന്നതാണെന്ന് എക്ലൈസ് സ്പെഷ്യൽ സ്ക്വാഡിനോട് വെളിപ്പെടുത്തിയത്. കൊല്ലം ഇ.എസ്.ഐ ജംഗ്ഷന് സമീപം വെട്ടിയിൽ യദു കൃഷ്ണൻ (23) കേരളപുരം വേലംകോണം അനിഷ് ഭവനിൽ അഭിലാഷ് (32) എന്നിവരാണ് അറസ്റ്റിലായത്.

Read Also: കഞ്ചാവ് കൈമാറ്റത്തിനിടെ രണ്ട് പേർ അറസ്റ്റിൽ; പിടികൂടിയത് രണ്ട് കിലോ കഞ്ചാവും വെയ്യിങ് മെഷീനും

എട്ടുപേരടങ്ങുന്ന സംഘം കഴിഞ്ഞ 18ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് കാർ മാർഗം കഞ്ചാവ് എത്തിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ കേരളപുരം കെ.പി.പി ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇരുവരും പിടിയിലായത്.

രണ്ടര കിലോ വീതമുള്ള 20 പായ്ക്കറ്റാണ് സംഘം കൊല്ലത്ത് എത്തിച്ചത്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു.
സ്പെഷ്യൽ സ്ക്വാഡ് സി.ഐ ടോണി ജോസ്, ഇൻസ്പെക്ടർ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള എക്ലൈസ് സംഘമാണ് 10 കിലോ കഞ്ചാവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്.

Story Highlights: Two persons arrested with 10 kg ganja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here