കൊല്ലം ശക്തികുളങ്ങരയിൽ റോഡരികിൽ നിന്ന് രണ്ട് തലയോട്ടികൾ കണ്ടെത്തി

പ്രവർത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡരികിൽ നിന്ന് രണ്ട് തലയോട്ടികൾ കണ്ടെത്തി. കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം. ശുചീകരണ തൊഴിലാളികളാണ് കവറിൽ പൊതിഞ്ഞ നിലയിലുള്ള തലയോട്ടികൾ ആദ്യം കണ്ടത്. ( Two skulls were found on the roadside in Kollam ).
കവറിനുള്ളിൽ തലയോട്ടികളാണെന്ന് വ്യക്തമായതോടെ ശുചീകരണ തൊഴിലാളികൾ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിൽ തലയോട്ടികൾ ഏറെ പഴക്കം ചെന്നവയാണെന്ന് കണ്ടെത്തി.
Read Also: അസ്ഥികൾ ചിതറിക്കിടക്കുന്നു, സമീപം തലയോട്ടി; തിരുവമ്പാടിയിലെ എസ്റ്റേറ്റിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി
തലയോട്ടികൾ പൊതിഞ്ഞിരുന്ന കവറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതിന് സമാനമായ കുറിപ്പുകൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൂടുതൽ പരിശോധനയ്ക്കായി രണ്ട് തലയോട്ടികളും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ അന്വേഷണത്തിന് ശേഷമേ വിശദ വിവരങ്ങൾ അറിയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights: Two skulls were found on the roadside in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here