Advertisement

ലോകായുക്തയുടെ പരിധിയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി; ബില്‍ സഭയില്‍

August 30, 2022
Google News 2 minutes Read
kerala assembly ruckus again

ലോകായുക്ത നിയമഭേദഗതി നിയമസഭയില്‍. സബ്ജക്ട് കമ്മിറ്റിയുടെ പുതിയ ഭേദഗതി നിര്‍ദേശങ്ങളോടെയാണ് ബില്‍ സഭയില്‍ വന്നത്. ലോകായുക്തയുടെ പരിധിയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി. മുഖ്യമന്ത്രിക്ക് എതിരായ വിധി നിയമസഭാ പരിശോധിച്ച തീരുമാനമെടുക്കും. എന്നാല്‍ ഭേദഗതിക്ക് എതിരെ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നിയമനിര്‍മ്മാണ സഭയായ സംസ്ഥാന നിയമസഭയ്ക്ക് എങ്ങനെ അപ്പലേറ്റ് അതോറിട്ടിയുടെ അധികാരം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. (Lokayukta bill in kerala assembly)

എന്നാല്‍ ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താമെന്ന് നിയമമന്ത്രി സഭയില്‍ വിശദീകരിച്ചു. നിയമസഭയ്ക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കുണ്ടെന്നും നിയമമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷത്തിന്റെ ക്രമപ്രശ്‌നം സ്പീക്കര്‍ തള്ളി. ഇന്നത്തെ ചര്‍ച്ചയോടെ ഭേദഗതി നിയമസഭ പാസാക്കും.

Read Also: മഴ മുന്നറിയിപ്പിലെ വീഴ്ച സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; കേരളം വലിയ അപകട മേഖലയായി മാറിയെന്ന് വിമര്‍ശനം

ലോകായുക്തയും ഉപലോകായുക്തയും ഒരുമിച്ചെടുത്ത തീരുമാനങ്ങള്‍ എങ്ങനെയാണ് എക്‌സിക്യൂട്ടിവിന് പരിശോധിക്കാന്‍ കഴിയുകയെന്ന വാദമാണ് ബില്ലിനെതിരായി പ്രതിപക്ഷം ഉയര്‍ത്തിയിരുന്നത്. 1998ല്‍ ലോകായുക്ത നിയമം കൊണ്ടുവരുമ്പോള്‍ ലോക്പാല്‍ പോലുള്ള മാതൃകകള്‍ ഇല്ലായിരുന്നുവെന്ന് നിയമമന്ത്രി മറുപടി നല്‍കിയിരുന്നു.

Story Highlights: Lokayukta bill in kerala assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here