Advertisement

മഴ മുന്നറിയിപ്പിലെ വീഴ്ച സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; കേരളം വലിയ അപകട മേഖലയായി മാറിയെന്ന് വിമര്‍ശനം

August 30, 2022
Google News 4 minutes Read

മഴ മുന്നറിയിപ്പിലെ വീഴ്ച നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മഴ മുന്നറിയിപ്പ് സംവിധാനം കൃത്യമായി പ്ലാന്‍ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. പല ജില്ലകൡും മഴ മുന്നറിയിപ്പില്‍ നിരവധി അപാകതകളുണ്ട്. കേരളം വലിയ അപകട മേഖലയായി മാറിയെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചൂണ്ടിക്കാട്ടി. (The opposition raised the failure in the rain alert system issue in kerala assembly)

കേരളത്തിലെ പല ജില്ലകളിലും പല വിഷയങ്ങളാണുള്ളത്. അതിനാല്‍ ജില്ലാ തലത്തില്‍ കൃത്യമായ ദുരന്തനിവാരണ പ്ലാനിംഗ് ആവശ്യമാണ്. എന്നാല്‍ ഇതിനൊന്നും ഫലപ്രദമായ സംവിധാനം ഇപ്പോഴില്ല. പ്ലാനിംഗിന്റെ അഭാവം മഴ മുന്നറിയിപ്പിനെ ബാധിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു.

Read Also: പിപിഇ കിറ്റ് അഴിമതിയില്‍ അവ്യക്തമായ മറുപടി; ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത്

അതേസമയം ഇടുക്കി തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍ പ്രവചിക്കാന്‍ കഴിയാത്തതായിരുന്നെന്ന് റവന്യുമന്ത്രി കെ രാജന്‍ സഭയില്‍ അറിയിച്ചു. കുടയത്തൂര്‍ ദുരന്ത സാധ്യതാ മേഖല ആയിരുന്നില്ല. സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മന്ത്രിയുടെ മറുപടി.

ദുരന്തമുണ്ടായ സ്ഥലത്തെ കുറിച്ച് പ്രദേശാവാസികള്‍ക്ക് തന്നെ നല്ല അറിവുണ്ട്. ഏതാണ്ട് 70 വര്‍ഷം മുന്‍പാണ് അവിടെയൊരു ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തിന്റെ മറ്റൊരു സാധ്യതയും ഇത്തവണയുണ്ടായിരുന്നില്ല. ഓറഞ്ച് ബുക്ക് എല്ലാത്തവണത്തെയും പോലെ തയ്യാറാക്കി ദുരന്തമുണ്ടാകുന്ന സ്ഥലങ്ങളില്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കി ജാഗ്രതയോടെയാണ് ഇത്തവണയും പ്രവര്‍ത്തിച്ച് വന്നത്. ഈ അപകടം നേരത്തെ പ്രവചിക്കാന്‍ സാധിച്ചില്ല. മന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights: The opposition raised the failure in the rain alert system issue in kerala assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here