മലപ്പുറം തിരൂരിൽ കുഴിയെടുത്ത ഭൂമിയിൽ നിന്ന് സ്വർണനാണയങ്ങൾ ലഭിച്ചെന്ന പേരിൽ തട്ടിപ്പ്

മലപ്പുറം തിരൂരിൽ കുഴിയെടുത്ത ഭൂമിയിൽ നിന്ന് സ്വർണനാണയങ്ങൾ ലഭിച്ചെന്ന പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചവർക്ക് എതിരെ ആരോപണങ്ങളുമായി കൂടുതൽ പേർ രംഗത്ത്. കർണാടകയിൽ ഒറ്റക്ക് ചെന്നാൽ മൂന്ന് സ്വർണ്ണ നാണയങ്ങൾ പരീക്ഷണത്തിനായി തന്ന് വിടാമെന്നും,പകുതി വിലയ്ക്ക് നൽകാമെന്നുമായിരുന്നു തട്ടിപ്പ് സംഘം മറ്റൊരു സംഘത്തിന് നൽകിയ വാഗ്ദാനം. ( malappuram gold coin in pot scam )
തിരൂരിൽ ബേക്കറി നടത്തുന്ന യുവാവാണ് തട്ടിപ്പ് സംഘം സമീച്ച മറ്റെരു വ്യക്തി. ബേക്കറിയിൽ വന്നിട്ടുണ്ടെന്നും നമ്മൾ പരിജയമുണ്ടെന്നും പറഞ്ഞാണ് തമിഴ് സംസാരിക്കുന്ന വ്യക്തി ആദ്യമായി ഫോണിൽ വിളിക്കുന്നത്.തുടർന്ന് കാര്യങ്ങൾ പതിയെ യുവാവിനെ അറിയിക്കുകയായിരുന്നു.സർക്കാർ പതിച്ചു നൽകിയ ഭൂമിയിൽ വീടിനുള്ള തറ കീറിയപ്പോൾ ഒരു കുടത്തിൽ നിന്ന് മൂന്നര കിലോ സ്വർണം ലഭിച്ചെന്ന് കഥ തന്നെയാണ് ഇവിടെയും പറഞ്ഞിട്ടുള്ളത്.
നിരന്തരം ഫോണിൽ സംസാരിച്ച സംഘം വീഡിയോ കോളിൽ സ്വർണ്ണം നിറച്ച് വെച്ച കുടം യുവാവിന് കാണിച്ച് നൽകിയതായി ഇവർ പറയുന്നു.100 വർഷത്തിലേറെ പഴക്കമുള്ള സ്വർണ്ണത്തിന് പുതു നിറമാണല്ലോ എന്ന ചോദ്യത്തിന് സംശയം തീർക്കാൻ നേരിട്ട് വന്നാൽ മൂന്ന് സ്വർണ്ണം തന്ന് വിടാമെന്നും ഇവർ വാഗ്ദാനം ചെയ്തതായി യുവാക്കൾ പറഞ്ഞു.
നിലവിൽ ഇത് സംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ല. നിരന്തരം കോൾ ചെയ്തപ്പോൾ ബ്ലോക്ക് ചെയ്യുകയാണ് ചെയ്ത്. ഓരോ തവണയും ഓരോ നമ്പറിൽ നിന്നാണ് തട്ടിപ്പ് സംഘം വിളിക്കുന്നത്.
Story Highlights: malappuram gold coin in pot scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here