ഫോണിൽ സ്മൃതി ഇറാനിയുടെ ശബ്ദം തിരിച്ചറിഞ്ഞില്ല; സർക്കാർ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവ്

ഫോണിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ശബ്ദം തിരിച്ചറിയാതിരുന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഉത്തർപ്രദേശിലാണ് സംഭവം. ഇയാൾ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നും അന്വേഷിക്കണമെന്നും മുസാഫിര്‍ഖാന സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആണ് നിർദ്ദേശം നൽകിയത്.
മുസാഫിര്‍ഖാന തെഹ്സിലിനു കീഴിലുള്ള പൂരെ പഹല്‍വാന്‍ ഗ്രാമത്തിലെ ഒരു താമസക്കാരൻ ഓഗസ്റ്റ് 27ന് സ്മൃതി ഇറാനിക്ക് ഒരു പരാതിനൽകിയിരുന്നു. അധ്യാപകനായ പിതാവിൻ്റെ മരണശേഷം മാതാവിന് അര്‍ഹതപ്പെട്ട പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. ഓഫീസ് ക്ലാർക്ക് ദീപക് ആണ് ഇതിനു പിന്നിലെന്നും പരാതിക്കാരൻ പറഞ്ഞു. ഇത് അന്വേഷിക്കുന്നതിനായാണ് സ്മൃതി ഇറാനി ക്ലാർക്കിനെ നേരിട്ട് വിളിച്ചത്. എന്നാൽ, ദീപകിന് മന്ത്രിയുടെ ശബ്ദം തിരിച്ചറിയാനായില്ല. ഇതേ തുടർന്നാണ് ഇയാൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
Story Highlights: Probe Not Recognising Smriti Irani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here