Advertisement

നഗരം വെള്ളത്തിൽ മുങ്ങിയപ്പോൾ ജനങ്ങൾ ആശ്രയിച്ചത് കൊച്ചി മെട്രൊയെ; ഇന്ന് റെക്കോർഡ് യാത്രക്കാർ

August 30, 2022
Google News 3 minutes Read
Record number of passengers Kochi Metro

കൊച്ചി നഗരം വെള്ളത്തിൽ മുങ്ങിയപ്പോൾ ജനങ്ങൾ ആശ്രയിച്ചത് കൊച്ചി മെട്രൊയെ. ഇതോടെ ഇന്ന് കൊച്ചി മെട്രൊയിൽ ഉണ്ടായത് റെക്കോർഡ് യാത്രക്കാരാണ്. രാവിലെ 6 മുതൽ രാത്രി 9 വരെ യാത്ര ചെയ്തത് 93,342 പേർ യാത്ര ചെയ്തുവെന്ന് മെട്രൊ വ്യക്തമാക്കി ( Record number of passengers Kochi Metro ).

കനത്ത മഴയില്‍ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്. കത്രിക്കടവില്‍ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കത്രിക്കടവില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയിലാണ് മരം വീണത്. ബസുകള്‍ക്ക് പോകേണ്ട ഒരേ ഒരു വഴിയായതിനാല്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. മരം വീഴുന്നതിന് തൊട്ട് മുന്‍പ് രണ്ട് ഓട്ടോറിക്ഷകള്‍ ഇതുവഴി കടന്ന് പോയിരുന്നു. ഒരു ഒമിനി വാനിന് മുകളിലേക്കാണ് മരം വീണത്.

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ മരം മുറിച്ച് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. സമീപത്തെ കെട്ടിടത്തിന്റെ ഒരു ഭാഗവും തകര്‍ന്നു. പുലര്‍ച്ചെ നാല് മണി മുതല്‍ കൊച്ചി നഗരത്തില്‍ കനത്ത മഴയാണ് പെയ്തത്‌. എംജി റോഡിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

അതേസമയം, കനത്ത മഴയിൽ തകരാറിലായ റെയിൽവേ സ്റ്റേഷനുകളിലെ സി​ഗ്നൽ സംവിധാനം സാധാരണ ​ഗതിയിൽ. ആലപ്പുഴ വഴി സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്ന സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് കോട്ടയം വഴി തന്നെ സർവീസ് നടത്തും.

സി​ഗ്നൽ സംവിധാനം പുനഃസ്ഥാപിച്ചെങ്കിലും ട്രെയിനുകൾ വൈകി ഓടുന്നുത് തുടരുകയാണ്. ശബരി, പരശുറാം, വേണാട് ഉൾപ്പെടെയുള്ള ട്രെയിനുകൾ ഓടുന്നത് മണിക്കൂറുകൾ വൈകിയാണ്.

എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 6.00ന് പുറപ്പെടേണ്ട, 06451 എറണാകുളം – കായംകുളം അൺറിസേർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ഇന്ന് സർവീസ് നടത്തില്ല. എറണാകുളം – കൊല്ലം മെമു സ്പെഷ്യൽ ഇന്ന് മുളന്തുരുത്തി നിന്നാവും സർവീസ് ആരംഭിക്കുക. ഈ ട്രെയിൻ എറണാകുളത്തിനും – മുളന്തുരുത്തിക്കും ഇടയിൽ ഭാഗികമായി റദ്ദ് ചെയ്തിരിക്കുന്നു.

12677 KSR ബെംഗളൂരു – എറണാകുളം ഇന്റർസിറ്റി ആലുവയിലും, ഗുരുവായൂർ – എറണാകുളം അൺറിസേർവ്ഡ് എക്സ്പ്രസ് ഇടപ്പള്ളിയിലും, കൊല്ലം – എറണാകുളം മെമു എക്സ്പ്രസ് മുളന്തുരുത്തി സ്റ്റേഷനിലും സർവീസ് അവസാനിപ്പിച്ചു.

വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറി. ഇതേതുടർന്ന് പരശുറാം എക്‌സ്പ്രസ് എറണാകുളം ടൗൺ വഴി തിരിച്ചുവിട്ടു. നിസാമുദ്ദീൻ-എറണാകുളം മംഗള എക്‌സ്പ്രസ് ടൗൺ സ്റ്റേഷനിൽ സർവീസ് നിർത്തി.

കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസും വൈകിയോടുകയാണ്. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി ആലപ്പുഴ വഴി സർവീസ് നടത്തുന്നുണ്ട്.

Story Highlights: Record number of passengers Kochi Metro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here