Advertisement

വീട്ടുജോലിക്കാരിക്ക് ക്രൂര മർദനം; ബിജെപി നേതാവിനെതിരെ കേസ്; പാർട്ടിയിൽ നിന്ന് സസ്‌പെൻഷൻ

August 31, 2022
2 minutes Read
bjp suspends seem patra for torturing house maid

വീട്ടുജോലിക്കാരിയെ ഉപദ്രവിച്ച കേസിൽ ഝാർകണ്ഡ് ബിജെപി നേതാവ് സീമ പത്രയ്‌ക്കെതിരെ കേസ്. സീമയെ ബിജെപി സസ്‌പെൻഡ് ചെയ്തു.

കഴിഞ്ഞ എട്ട് വർഷമായി സീമയുടെ വീട്ടിലെ സഹായിയാണ് 29 കാരിയായ സുനിത കുമാരി. ഗുംല സ്വദേശിയായ സുനിതയെ സീമ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് ഓഗസ്റ്റ് 22ന് സെക്ഷൻ 323, 325, 346 , 374, എസ്‌സി/എസ്ടി ആക്ട് സെക്ഷൻ 3 (1) (a) (b) (h) പ്രകാരം പൊലീസ് സീമയ്‌ക്കെതിരെ കേസെടുത്തു. സംഭവത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന സുനിതയുടെ മൊഴി സിആർപിസി സെക്ഷൻ 164 പ്രകാരം രേഖപ്പെടുത്തു.

Story Highlights: bjp suspends seem patra for torturing house maid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top