ഇടുക്കി എറണാകുളം ജില്ലകളിലെ മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യത

ഇടുക്കി എറണാകുളം ജില്ലകളിലെ മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യത. വണ്ണപ്പുറം, കീരംപാറ, കവളങ്ങാട്, ഇടമലക്കുടി, കുട്ടമ്പുഴ മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.
പാലക്കാട് ശക്തമായ മഴ തുടരുകയാണ്. മലമ്പുഴ മേഖലയിൽ നിരവധി വീടുകളിൽ വെളളം കയറി. മലവെളളപ്പാച്ചിലിനെ തുടർന്ന് തോടുകൾ കരകവിഞ്ഞ് ഒഴുകുകയാണ്.
വനത്തിനകത്ത് ഉരുൾപൊട്ടിയതായും സംശയമുണ്ട്. നഗരത്തിലെ പറക്കുന്നം മന്നത്ത് എട്ട് വീടുകളിൽ വെളളം കയറി. പുതുപരിയാരത്ത് രണ്ട് വീടുകളിലും വെളളം കയറി.
ജില്ലയിൽ പ്രത്യേകിച്ച് മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ എന്നിവിടങ്ങളിൽ തുടർന്നുള്ള മണിക്കൂറുകളിൽ മഴ കനക്കാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും ജില്ല കലക്ടറുടെ നിർദേശമുണ്ട്.
Story Highlights: Heavy rain alert Idukki Ernakulam hilly area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here